|    Dec 8 Thu, 2016 3:35 am
FLASH NEWS

ഏറ്റുമുട്ടല്‍ കൊലക്കെതിരേ മാവോവാദികളുടെ പത്രപ്രസ്താവന

Published : 31st October 2016 | Posted By: Navas Ali kn

wooing-people-to-the-maoist-fold-174

കോഴിക്കോട്: കഴിഞ്ഞ 24ന് ആന്ധ്രപ്രദേശ്-ഒഡീഷാ അതിര്‍ത്തിയില്‍ മാവോവാദികളെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്ന പോലിസ് നടപടിയെ അപലപിച്ച് സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പത്രപ്രസ്താവന. ഇന്ത്യന്‍ ഭരണകൂടം കൊട്ടിഘോഷിക്കുന്ന നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും വികൃതവും ഭീകരവുമായ സമകാലിക മുഖമാണ് 28 പേരുടെ ഈ കൂട്ടക്കശാപ്പെന്നും ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ചെറുത്തുനില്‍പ്പു പോരാട്ടങ്ങളില്‍ അണിനിരന്ന വിശാലബഹുജനങ്ങള്‍ക്കെതിരെ വെടിയുണ്ടയുടേയും സൈനികവേട്ടയുടേയും ഭാഷയില്‍ മാത്രമാണ് ഭരണകൂടം സംസാരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഇത് ഭരണകൂടത്തിന്റെ ജനങ്ങള്‍ക്കെതിരെ ഒരു തുറന്ന യുദ്ധമാണ്.
രാജ്യത്തിന്റെയും ജനങ്ങളുടേയും സ്വാതന്ത്ര്യവും ആത്മാഭിമാനവും നേടിയെടുക്കാന്‍ പോരാടുന്നവരെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ ഇല്ലായ്മ ചെയ്യുന്ന ഭരണകൂട നടപടികള്‍ അതിന്റെ ജനാധിപത്യ പൊയ്മുഖത്തെ തന്നെയാണ് അനാവരണം ചെയ്യുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം നടത്തിയ ഭരണകൂടത്തിനും ആന്ധ്രാപോലിസിനുമെതിരെ പുരോഗമന ജനാധിപത്യശക്തികളും വിശാല ബഹുജനങ്ങളും പ്രതിഷേധപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവരണമെന്നും കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും കമ്മിറ്റി വക്താവ് ജോഗി വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 973 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day