|    Dec 7 Wed, 2016 4:04 pm
FLASH NEWS

ഏരിയാ സെക്രട്ടറിയെ ന്യായീകരിച്ച് പി രാജീവ്

Published : 3rd November 2016 | Posted By: SMR

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ സിപിഎം കളമശ്ശേരി ഏരിയാ സെക്രറി സക്കീര്‍ ഹുസയ്‌നെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രറി പി രാജീവ്. പറവൂര്‍ കരുമാലൂര്‍ കെ കെ കൃഷ്ണന്‍കുി അനുസ്മരണ സേളനത്തിലാണ് പി രാജീവ് സംസാരിച്ചത്.
പാര്‍ട്ടി നിര്‍ദേശിച്ചിട്ടാണ് സക്കീര്‍ ഹുസയ്ന്‍ വ്യവസായികളുടെ തര്‍ക്കത്തില്‍ പങ്കെടുത്തത്. മുമ്പ് സക്കീര്‍ ഹുസയ്‌നെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച എസ്‌ഐ ആണ് ഈ കേസ് അന്വേഷിക്കുന്നത് രാജീവ് പറഞ്ഞു. എന്നാല്‍ തെറ്റുകാരനാണെങ്കില്‍ ഇയാളെ സംരക്ഷിക്കില്ലെന്നും പി രാജീവ് വിശദീകരിച്ചു.
എന്നാല്‍ സക്കീര്‍ ഹുസയ്‌നെതിരേ പോലിസ് കാപ്പ ചുമത്താനുള്ള നീക്കം ആരംഭിച്ചു. നേരത്തെ കളമശ്ശേരി ഗുണ്ടാ ലിസ്റ്റില്‍ സക്കീര്‍ ഹുസയ്‌ന്റെ പേര് ഉള്‍പ്പെിരുന്നു. പുതിയ കേസടക്കം 14 കേസുകള്‍ സക്കീര്‍ ഹുസയ്‌ന്റെ പേരിലുണ്ട്. ഈ സാഹചര്യത്തിലാണ് കാപ്പ ലിസ്റ്റില്‍ സക്കീറിനെ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്.
സക്കീറിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. എന്നാല്‍ ഇതുവരെയും ഇയാളെ പിടികൂടാന്‍ പോലിസിന് സാധിച്ചിില്ല. ഈമാസം നാലിന് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സക്കീറിന്റെ വിഷയത്തില്‍ കൊച്ചിയില്‍ യോഗം ചേരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 127 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day