|    Dec 11 Sun, 2016 3:52 am

ഏക സിവില്‍ കോഡ് സംഘ പരിവാരത്തിന്റെ രാഷ്ട്രീയ അജണ്ട: വി ടി അബ്ദുല്ലക്കോയ

Published : 27th October 2016 | Posted By: SMR

മണ്ണാര്‍ക്കാട്:ഏകസിവില്‍ കോഡിനെക്കുറിച്ച് ഭരണകേന്ദ്രങ്ങളില്‍ നിന്നുമുള്ള ഏകാധിപത്യ തീരുമാനമല്ല, മറിച്ച് ജനകീയ സംവാദമാണ് രാജ്യത്ത്  ഉയര്‍ന്നു വരേണ്ടതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി  ടി അബ്ദുല്ലക്കോയ. എല്ലാ മേഖലകളിലും  വിഭിന്നമായ ഒരു ജനതക്കിടയില്‍ പൊതു സിവില്‍ കോഡിനെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍ നടപ്പിലാക്കാനുള്ള സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 2017 ജനുവരി 22ന് പാലക്കാട് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം മണ്ണാര്‍ക്കാട് കോടതിപ്പടി പ്രതിഭാ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം നദ്‌വി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി യംഗം കെ എ യൂസുഫ് ഉമരി, ജില്ലാ സെക്രട്ടറി പി.എം.ബഷീര്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സഫിയ അടിമാലി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഉമര്‍ ആലത്തൂര്‍, എസ്‌ഐഒ ജില്ലാ പ്രസിഡന്റ്് നവാഫ് പത്തിരിപ്പാല, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ശംസിയ ഹമീദ്,മണ്ണാര്‍ക്കാട് ഏരിയാ പ്രസിഡന്റ് സുല്‍ഫീക്കര്‍ അലി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക