|    Dec 5 Mon, 2016 1:56 pm
FLASH NEWS

‘ഏക സിവില്‍ കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍’; പദയാത്ര സംഘടിപ്പിച്ചു

Published : 26th November 2016 | Posted By: SMR

പുറക്കാട്: ‘ഏക സിവില്‍ കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍, കേരള സര്‍ക്കാര്‍ മതേതരമാവുക’ തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ അമ്പലപ്പുഴ പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി.എസ്ഡിപിഐ അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ജെ ഷറഫുദ്ദീന്‍ ജാഥാ ക്യാപ്റ്റനായ പഞ്ചായത്ത് പ്രസിഡന്റ് സുനീര്‍ വണ്ടാനത്തിന് പതാക കൈമാറി പദയാത്രയ്ക്ക് തുടക്കം കുറിച്ചു. വണ്ടാനം പാണ്ഡിയമ്മ മഠത്തില്‍ നിന്നാരംഭിച്ച പദയാത്ര കിണര്‍മുക്ക്, ഷിഹാബ് നഗര്‍, പള്ളിമുക്ക്, ഗുരുകുലം, ആഞ്ഞിലിപ്പുറം, വളഞ്ഞവഴി, കമ്പിവളപ്പ്, പട്ടിണിക്കല്ല് വഴി കാക്കാഴം പള്ളിമുക്കില്‍ സമാപിച്ചു. സമാപനസമ്മേളനം ജില്ലാ ഉപാധ്യക്ഷന്‍ എ ബി ഉണ്ണി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ പഴയങ്ങാടി മുഖ്യപ്രഭാഷണം നടത്തി. മതേതര സര്‍ക്കാരെന്ന് അവകാശപ്പെടുന്ന ഇടത് സര്‍ക്കാര്‍ മുസ്്‌ലിം, ദലിത് വിരുദ്ധ സമീപനനയങ്ങളാണ് പിന്തുടരുന്നത്. യുഎപിഎ ചാര്‍ത്തുന്നതിലുള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ പിണറായി സര്‍ക്കാര്‍ മോദിയുടെ പിറകെ ആണെന്നതിന്റെ സൂചനയാണ് വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. പി കെ നാസര്‍, ജയപ്രകാശ്, സുധീര്‍ പുന്നപ്ര സംസാരിച്ചു. പദയാത്രയ്ക്ക് ഷാനവാസ്, കോയ കല്ലായി, മുജീബ് കാക്കാഴം നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day