|    Dec 6 Tue, 2016 2:04 am
FLASH NEWS

ഏക സിവില്‍ കോഡ് ബഹുസ്വരത തകര്‍ക്കും: എസ്‌കെഎസ്എസ്എഫ് പഠനസമീക്ഷ

Published : 7th November 2016 | Posted By: SMR

കോഴിക്കോട്: ഇന്ത്യയുടെ ബഹുസ്വര സാമൂഹിക ഘടനയെ തകര്‍ക്കുന്നതിനുള്ള ഒളിയജണ്ഡയാണ് ഏകസിവില്‍കോഡ് വാദത്തിന്റെ പിന്നിലുള്ളതെന്ന് എസ്‌കെഎസ്എസ്എഫ് സാംസ്‌കാരിക വിഭാഗമായ മനീഷ ഏകസിവില്‍കോഡും മുസ്‌ലിം വ്യക്തിനിയമവും  വിഷയത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച പഠനസമീക്ഷ അഭിപ്രായപ്പെട്ടു.
ഏകീകൃത വ്യക്തിനിയമം എന്നത് ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ വിദൂര സ്വപ്‌നം മാത്രമാണ്. ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളുടെയും സാംസ്‌കാരികവും മതപരവുമായ സ്വത്വത്തെയാണ് ഇത് ബാധിക്കുക. രാജ്യത്തിന്റെ ഭരണഘടനയുടെ അവകാശാധികാരം സംബന്ധിച്ച തത്വങ്ങള്‍ ചോദ്യം ചെയ്യുന്നതാണ് ഏകീകൃത സിവില്‍ നിയമം. രാജ്യത്ത് അസഹിഷ്ണുതയും സ്പര്‍ധയും വളര്‍ത്താനുള്ള നീക്കം ചെറുക്കേണ്ടതുണ്ടെന്നും പഠനസമീക്ഷ ചൂണ്ടിക്കാട്ടി. സുപ്രഭാതം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പഠനസമീക്ഷ ഡോ. ബഹാവു ദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ഓണംപിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനായി. പ്രഫസര്‍ അഡ്വ. വി ജി സൈനുല്‍ ആബിദീന്‍, നിയമജ്ഞന്‍ അഡ്വ. സജ്ജാദ്, അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി, അഡ്വ. ഗഫൂര്‍ ഹുദവി കൊടക്കാട്, സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അഹ്മദ് ഫൈസി കക്കാട്, ഖലീല്‍ ഹുദവി, റഊഫ് ഹുദവി, നദീം, ഹാഫിള് സഈദലി വാഫി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day