|    Dec 4 Sun, 2016 9:45 pm
FLASH NEWS

ഏക സിവില്‍ കോഡ്; പെരുമ്പാവൂരില്‍ റാലിയും പൊതുസമ്മേളനവും

Published : 3rd November 2016 | Posted By: SMR

കൊച്ചി: മുസ്‌ലിം സമുദായം വലിയ വില കല്‍പിക്കുന്ന ശരീഅത്തിനെ വികലമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പെരുമ്പാവൂരില്‍ മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ബഹുജനറാലിയും പൊതുസേളനവും നടത്തുന്നു. പൊതുസളേനം അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വര്‍ക്കിങ് കിറ്റിയംഗവും അലിഗഡ് യൂനിവേഴ്‌സിറ്റി പ്രഫസറുമായ ഡോ. സഊദ് ആലം ഖാസിമി ഉദ്ഘാടനം ചെയ്യും. ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ ഗ്രൗണ്ടില്‍ നിന്നും വൈകീട്ട് നാലിന് ബഹുജന റാലി ആരംഭിക്കും.
തുടര്‍ന്ന് സുഭാഷ് മൈതാനിയില്‍ പൊതുസളേനം നടത്തുമെന്ന് മുസ്‌ലിം ഏകോപന സമിതി വൈസ് ചെയര്‍മാന്‍ സലിം കൗസരി, ജനറല്‍ കണ്‍വീനര്‍ വി കെ ഷൗക്കത്തലി, അനസ് റഹ്മാനി, അജ്മല്‍ കെ മുജീബ്  വാര്‍ത്താസേളനത്തില്‍ അറിയിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രറി അബ്ദുള്‍ ബുഷ്‌റ മൗലവി, പി നൂറുല്‍ അമീന്‍, കാഞ്ഞാര്‍ അബ്ദുള്‍ റസാഖ് മൗലവി, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം പി അബ്ദുള്‍ ഖാദര്‍, കേരള മുസ്‌ലിം ജമാഅത്ത് എക്‌സിക്യൂീവ് അംഗം അലി ഭാരിമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രറി മുഹദ് തൗഫീഖ്, സമസ്ത കേരള ജംഇയ്യത്തുല്‍ മു അല്‍അമീന്‍ ജില്ലാ പ്രസിഡന്റ് മുഹദ് ദാരിമി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജില്ലാ പ്രസിഡന്റ് സലിം ഫാറൂഖി, എംഇഎസ് ജില്ലാ പ്രസിഡന്റ് ടി എം സക്കീര്‍ ഹുസൈന്‍, മെക്ക സംസ്ഥാന സെക്രറി എ ഐ മുനീര്‍, എസ്‌വൈസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍ സഖാഫി അല്‍ കാമിലി, ഐഎസ്എം ജില്ലാ പ്രസിഡന്റ് ഷഹീര്‍ ബാവ, പി ഡി പി ജില്ലാ പ്രസിഡന്റ് വി എം അലിയാര്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് പ്രഫ. അന്‍വര്‍ സാദത്ത്, ഡോ. ഫയാസ് അമീന്‍ ഐഎന്‍എല്‍, ഡോ. കുഞ്ഞുമുഹദ് പുലവത്ത്, എം കെ ഹംസ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ജമാല്‍ പാനിയിക്കുളം ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ സെക്രറി അനസ് റഹ്മാന്‍, അല്‍കൗസര്‍ ഉലമ കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ ഗലീം കൗസരി എടത്തല, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രറി എ എച്ച് അബ്ദുള്ള നദ്‌വി, വി കെ ഷൗക്കത്തലി പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day