|    Dec 8 Thu, 2016 9:34 pm
FLASH NEWS

ഏക സിവില്‍ കോഡ് അപ്രായോഗികം: എംപി

Published : 22nd November 2016 | Posted By: SMR

പത്തനംതിട്ട: ഏക സിവില്‍കോഡ് ഇന്ത്യയില്‍ അപ്രായോഗികമാണെന്ന് ആന്റോ ആന്റണി എംപി. ഏക സിവില്‍കോഡ് ന്യൂനപക്ഷ വിരുദ്ധം എന്ന വിഷയത്തില്‍ റാവുത്തര്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കലാം അധ്യക്ഷത വഹിച്ചു. അഡ്വ. എ മുജീബ് റഹ്്മാന്‍ വിഷയാവതരണം നടത്തി. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫ, മാര്‍ത്തോമ സഭ ട്രസ്റ്റി പ്രകാശ് പി തോമസ്്, ഡിസിസി ജനറല്‍ സെക്രട്ടറി കാട്ടൂര്‍ അബ്ദുല്‍ സലാം, മുസ്്‌ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ഹമീദ്, പത്തനംതിട്ട നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസയ്ന്‍, പ്രഫ. അബ്ദുല്‍ റഹ്്മാന്‍, ഹബീബുര്‍ റഹ്്മാന്‍, ഖമറുദ്ദീന്‍ മുണ്ടുതറയില്‍, അഡ്വ. താജുദ്ദീന്‍, എബ്രയില്‍ ബഷീര്‍, നാസര്‍ കുമ്മണ്ണൂര്‍, യാസീന്‍ റാവുത്തര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day