|    Dec 4 Sun, 2016 3:45 pm

ഏക സിവില്‍ കോഡിലൂടെ മുസ്്‌ലിം സ്ത്രീകള്‍ക്ക് നീതി നടപ്പാക്കുകയാണെന്നത് വ്യാജ പ്രചരണം

Published : 16th November 2016 | Posted By: SMR

കൊല്ലം:  ഏക സിവില്‍ കോഡിലൂടെ മുസ്്‌ലിം സ്ത്രീകള്‍ക്ക് നീതി നടപ്പാക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വ്യാജ പ്രചരണമാണെന്ന്് എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് നസീമ ഷംനാദ്. എന്‍ഡബ്ല്യുഎഫ് ദേശീയ വ്യാപകമായി നടത്തുന്ന ഏക സിവില്‍ കോഡ് ദേശവിരുദ്ധം എന്ന കാംപയിന്റെ ഭാഗമായി നടത്തിയ ചിന്നക്കട ഹെഡ് പോസ്‌റ്റോഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇസ്്‌ലാം സത്രീകള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ മറ്റൊരു മതവും നല്‍കുന്നില്ല. അതേ സമയം നീതി  നടപ്പാക്കുകയാണെന്ന വ്യാജേന കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കം ഫാസിസവും വര്‍ഗീയതയെ വളര്‍ത്തുന്നതുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മുതല കണ്ണീറിനെ ജനം തിരിച്ചറിയണമെന്നും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളല്‍ നിന്നും പിന്തിരിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വേച്ഛാധിപത്യ ഭരണം നടത്തുന്ന മോഡി ജനങ്ങളുടെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്നും അവര്‍ പറഞ്ഞു. എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് ആമിന സജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആമിനാ ഷാജഹാന്‍, അമീന റിയാസ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day