|    Dec 3 Sat, 2016 10:07 am
FLASH NEWS

ഏക സിവില്‍ കോഡിനെതിരേ എസ്ഡിപിഐ പദയാത്ര

Published : 22nd November 2016 | Posted By: SMR

പാനൂര്‍: ഏക സിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ വിവിധ സ്ഥലങ്ങളില്‍ പദയാത്ര സംഘടിപ്പിച്ചു. പാനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ പദയാത്ര മണ്ഡലം ഖജാഞ്ചി നാസര്‍ ജാഥാ കാപ്റ്റന്‍ അബ്ദുല്ല പുല്ലൂക്കരക്കു പതാക കൈമാറി. റാസിഫ് പാനൂര്‍ ഉദ്ഘാടനം ചെയ്തു. പൂക്കോം, കാട്ടിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണശേഷം പാനൂര്‍ ടൗണില്‍ സമാപിച്ചു. സമാപന യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം ഇബ്‌റാഹീം തിരുവട്ടൂര്‍ സംസാരിച്ചു.മുഴപ്പിലങ്ങാട് പഞ്ചായത്ത് പദയാത്ര കൂടക്കടവ് സീതിന്റെ പള്ളിക്ക് സമീപത്തുനിന്ന് ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ് പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. റഹ്്മാനിയ്യ മസ്ജിദ്, പിലാച്ചേരി, യൂത്ത് ബസ് സ്റ്റോപ്പ് ന്നിവിടങ്ങളിലെ സ്വീകരണശേഷം കുളംബസാറില്‍ സമാപിച്ചു. സമാപന സമ്മേളനം മണ്ഡല കമ്മിറ്റിയംഗം ജാഫര്‍ ചെമ്പിലോട് ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡര്‍ ബത്തയില്‍ മൂസക്കുട്ടി, വൈസ് ക്യാപ്റ്റന്‍ പി സി അസ്‌ലം നേതൃത്വം നല്‍കി. കടമ്പൂര്‍ പഞ്ചായത്ത് പദയാത്ര കുന്നോത്തുംചിറയില്‍ നിന്നാരംഭിച്ചു. മണ്ഡലം സെക്രട്ടറി പി ടി വി ഷംസീര്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day