|    Dec 3 Sat, 2016 3:50 am
FLASH NEWS

ഏക സിവില്‍കോഡ്; സര്‍ക്കാരിന്റെ ഭരണ പരാജയം മറച്ചുവയ്ക്കാന്‍: പി സി വിഷ്ണുനാഥ്

Published : 19th November 2016 | Posted By: SMR

കണ്ണൂര്‍: ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരാജയം മറച്ചുവയ്ക്കാനാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി സി വിഷ്ണൂനാഥ്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ കമ്മിറ്റി ഐഎംഎ ഹാളില്‍ സംഘടിപ്പിച്ച ഏക സിവില്‍കോഡിന്റെ കാണാപ്പുറങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം, അതിര്‍ത്തിപ്രശ്‌നങ്ങള്‍, വാഗ്ദാന ലംഘനങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ പൊതുസമൂഹത്തില്‍നിന്നു സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ഈ സാഹചര്യങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ വഴിതിരിച്ചു വിടാനാണ് വിവാദങ്ങള്‍.  ബഹുസ്വര സമൂഹത്തില്‍ ഭരണഘടന അനുവദിച്ച വ്യക്തിസ്വാതന്ത്ര്യവും, മത സ്വാതന്ത്ര്യവും അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ഒരു കാരണവശാലും അനുവദിക്കില്ല. സാധാരണ ജനങ്ങളുടെ മേല്‍ അവിശ്വാസത്തിന്റെ ചാപ്പ കുത്തുന്ന മോദി സര്‍ക്കാര്‍ കള്ളപ്പണക്കാരുടെ വായ്പകള്‍ എഴുതിത്തള്ളി പ്രതിബദ്ധത ആര്‍ക്കൊപ്പമെന്ന് തെളിയിച്ചെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. യൂത്ത് കൊണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അധ്യക്ഷത വഹിച്ചു. വഖഫ് ബോര്‍ഡ് മെംബര്‍ അഡ്വ. പി വി സൈനുദ്ദീന്‍ വിഷയാവതരണം നടത്തി. യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി കെ ഫിറോസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷെറിന്‍ വര്‍ഗീസ്, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍, സുധീഷ് മുണ്ടേരി, കല്ലിക്കോടന്‍ രാഗേഷ്, സുധീപ് ജെയിംസ്, ഒ കെ പ്രസാദ്, അമൃത രാമകൃഷ്ണന്‍, രഞ്ചിത്ത് നടുവില്‍, ടി എം ഹാരിസ്, പി എ ഹരി, ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, ജിത്തു തോമസ്, വിനീഷ് ചുള്ളിയാന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day