|    Dec 11 Sun, 2016 7:17 pm
FLASH NEWS

ഏക സിവില്‍കോഡ് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല: ഉവൈസി

Published : 28th October 2016 | Posted By: SMR

ഹൈദരാബാദ്: ഏക സിവില്‍കോഡ് വിഷയം മുസ്‌ലിംകളെ മാത്രം ബാധിക്കുന്നതല്ലെന്നും നാഗാലാന്‍ഡ്, മിസോറാം പോലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളും ഇതിനെ എതിര്‍ക്കുന്നുവെന്നും അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷനും ലോക്‌സഭാംഗവുമായ അസദുദ്ദീന്‍ ഉവൈസി. ഏക സിവില്‍കോഡ് വിഷയത്തെക്കുറിച്ച് യഥാര്‍ഥത്തില്‍ നിരവധി ആളുകള്‍ ആശങ്കയിലാണ്. കാരണം ഇതിലൂടെ ബിജെപി രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ.് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഇടയില്‍ ധ്രുവീകരണം സൃഷ്ടിക്കാന്‍വേണ്ടിയാണ് ബിജെപി മുസ്‌ലിംകളെ ശത്രുക്കളായി കാണുന്നത്. ഇന്ത്യയില്‍ മതനിയമങ്ങളില്ലെന്നാണ് കേന്ദ്ര നിയമമന്ത്രി വെങ്കയ്യ നായിഡു പറയുന്നത്. എന്നാല്‍, ഹിന്ദു വിവാഹനിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമം തുടങ്ങിയവയൊക്കെ മത നിയമങ്ങളല്ലേ- ഉവൈസി ചോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക