|    Dec 8 Thu, 2016 11:28 am

ഏക സിവില്‍കോഡ് ഭരണഘടനാ ലംഘനം: സമസ്ത കോ-ഓഡിനേഷന്‍

Published : 21st November 2016 | Posted By: SMR

കായംകുളം: വിശ്വാസ സ്വാതന്ത്ര്യം പൗരാവകാശമാണന്നും അതിനെതിരായി ഭരണകൂടം നടത്തുന്ന നീക്കം ഭരണഘടനാ ലംഘനമാണന്നും കായംകുളം മേഖലാ സമസ്ത കോ-ഓഡിനേഷന്‍ യോഗം അഭിപ്രായപ്പെട്ടു.ശരീഅത്ത് സംരക്ഷണത്തിനായി സമുദായം ഒന്നിച്ചണിനിരക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമസ്ത മേഖലാ പ്രസിഡന്റ് യു അബ്ദുല്‍ വാഹിദ്് ദാരിമിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം റെയിഞ്ച് സെക്രട്ടറി എം ഹാമിദ് മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കോ-ഓഡിനേഷന്‍ കണ്‍വീനര്‍ എ എ വാഹിദ്, നഗരസഭാ കൗണ്‍സിലര്‍ എ ഇര്‍ഷാദ്, എം മഹ്മൂദ് മുസ്‌ല്യാര്‍, എ മുഹമ്മദ് ശാഫി മൗലവി, അയ്യൂബ് ഖാന്‍ മന്നാനി, വി കെ ബഷീര്‍, എച്ച് അബ്ദുല്‍ ഗഫൂര്‍ മുസ്‌ല്യാര്‍, താജുദ്ദീന്‍ ഇല്ലിക്കുളം, ബി മുബശിര്‍, അനസ് കണ്ണമ്പള്ളില്‍, ജിഹാസ് പുല്ലു കുളങ്ങര, അനിയന്‍കുഞ്ഞ്, അഷറഫ്, അബ്ദുല്‍ സത്താര്‍ അസ്ലമി, ഇര്‍ഷാദ് മുസ്‌ല്യാര്‍, അബ്ദുല്‍ സലീം മുസ്‌ല്യാര്‍ സംസാരിച്ചു. മേഖലാ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായി എം മഹ്മൂദ് മുസ്‌ല്യാരെ തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day