|    Dec 4 Sun, 2016 7:22 am
FLASH NEWS

ഏക സിവില്‍കോഡ്; ബഹുജന റാലിയും പൊതുസമ്മേളനവും ഇന്ന് പെരുമ്പാവൂരില്‍

Published : 4th November 2016 | Posted By: SMR

മഃപെരുമ്പാവൂര്‍: ഏക സിവില്‍കോഡിനും മുസ്്‌ലിം വേട്ടയ്ക്കുമെതിരേ ഇന്ന് പെരുമ്പാവൂരില്‍ നടക്കുന്ന ബഹുജനറാലിയും പൊതുസമ്മേളനവും അഖിലേന്ത്യാ മുസ്്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റിയംഗവും അലിഗഡ് യൂനിവേഴ്‌സിറ്റി പ്രഫസറുമായ ഡോ.സഊദ് ആലം ഖാസിമി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരം വലിയ ഖാസിയുമായ അബുല്‍ ബുഷ്‌റ മൗലവി മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിലെ മുഴുവന്‍ മതസംഘടനാ നേതാക്കളും പങ്കെടുക്കുന്ന സമ്മേളനം ഏക സിവില്‍ കോഡിനെതിരായ പോരാട്ടത്തിനു പുതിയൊരു തുടക്കമാവും. ഇന്ത്യയിലെ വിവിധ മതജാതി വിഭാവങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസാചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കുവാനുള്ള അവകാശം രാജ്യത്തെ ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ളതാണ്. രാജ്യത്ത് നിലനില്‍ക്കുന്ന വിവിധ മതവിശ്വാസങ്ങളെ തകര്‍ത്ത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയായ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നമ്മുടെ രാജ്യത്ത് അസഹിഷ്ണുതയും വെറുപ്പും വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസം ഇല്ലാതാക്കി വര്‍ഗീയ വിഭജനത്തിനാണവര്‍ ശ്രമിക്കുന്നത്. ശരീഅത്ത് നിയമങ്ങള്‍ ദൈവികമാണെന്നും അതില്‍ കോടതികള്‍ക്ക് ഇടപെടാന്‍ അധികാരമില്ലെന്നുമുള്ള മുസ്്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ നിലപാടിനൊപ്പമാണ് മുസ്്‌ലിം പൊതുസമൂഹം. അഖിലേന്ത്യാ മുസ്്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ ആഹ്വാനമനുസരിച്ചാണ് മതസംഘടനാ നേതാക്കളുടേയും ഉലമാക്കളുടേയും ഉമറാക്കളുടേയും നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന ബഹുജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്. ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും വൈകീട്ട് നാലിന് ബഹുജനറാലി ആരംഭിക്കും. തുടര്‍ന്ന് സുഭാഷ് മൈതാനിയില്‍ പൊതുസമ്മേളനം നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day