|    Dec 4 Sun, 2016 1:12 am
FLASH NEWS

ഏക സിവില്‍കോഡ് ദേശവിരുദ്ധം; എന്‍ഡബ്ല്യൂഎഫ് കാംപയിന്‍ ഇന്ന് സമാപിക്കും

Published : 19th November 2016 | Posted By: SMR

ആലുവ: ഏക സിവില്‍കോഡ് ദേശവിരുദ്ധം, ഞങ്ങള്‍ക്ക് വേണ്ട ഫാസിസ്റ്റുകളുടെ മുതലക്കണ്ണീര്‍ എന്ന പ്രമേയവുമായി നാഷണന്‍ വിമന്‍സ് ഫ്രണ്ട്-എന്‍ഡബ്ല്യൂഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ കാംപയിന്‍ ഇന്ന് ആലുവയില്‍ സമാപിക്കും. രണ്ടാഴ്ചക്കാലം നീണ്ടുനിന്ന കാംപയിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സമാപന പരിപാടിയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആലുവ എംജി ടൗണ്‍ഹാള്‍ പരിസരത്ത് നിന്നാരംഭിക്കുന്ന വനിത പ്രകടനം ടൗണ്‍ചുറ്റി ബാങ്ക് കവലയിലെ നഗരസഭ പാര്‍ക്കിന് സമീപം സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം എന്‍ഡബ്ല്യൂഎഫ് ദേശീയ പ്രസിഡന്റ് എ എസ് സൈനബ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ, സെക്രട്ടറി എം ഹബീബ, വുമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് ടീച്ചര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ഫാത്തിമ, അഡ്വ. ഫാത്തിമ സിദ്ദീഖ് പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day