|    Dec 8 Thu, 2016 5:27 pm
FLASH NEWS

ഏക സിവില്‍കോഡ്: ചോദ്യാവലിക്ക് മറുപടി നല്‍കിയത് ബിഎസ്്്പി മാത്രം

Published : 12th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ചു നിയമ കമ്മീഷന്‍ നല്‍കിയ ചോദ്യാവലിയോട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു തണുത്ത പ്രതികരണം. ബിഎസ്്പി മാത്രമാണു ചോദ്യാവലിയോടു പ്രതികരിച്ചത്. ആര്‍എസ്എസ് കാര്യപരിപാടി അടിച്ചേല്‍പ്പിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണു ബിഎസ്്പിയുടെ മറുപടി. ഒക്ടോബര്‍ 25നു ലഖ്‌നോവില്‍ മായാവതി പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പും മറുപടിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ബിഎസ്്പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര അറിയിച്ചു.ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ ആര്‍എസ്എസിന്റെ കാര്യപരിപാടി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നാണു മായാവതി കുറ്റപ്പെടുത്തിയത്. വിവാദ വിഷയമായ ഏക സിവില്‍കോഡ് സംബന്ധിച്ച് ചര്‍ച്ച വിപുലമാക്കുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാ ദേശീയ-പ്രാദേശിക രാഷ്്ട്രീയപ്പാര്‍ട്ടികള്‍ക്കും നിയമ കമ്മീഷന്‍ ചോദ്യാവലി അയച്ചത്. നവംബര്‍ 21നകം അഭിപ്രായം അറിയിക്കാനാണ് കമ്മീഷന്‍ നിര്‍ദേശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day