|    Dec 4 Sun, 2016 11:31 am

ഏക സിവില്‍കോഡ്: എസ്ഡിപിഐ പദയാത്ര നടത്തി

Published : 28th November 2016 | Posted By: SMR

കണ്ണൂര്‍: ഏക സിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍ എന്ന കാംപയിന്റെ ഭാഗമായി എസ്ഡിപിഐ മട്ടന്നൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. കളറോഡില്‍ ജാഥാ ക്യാപ്റ്റന്‍ നാസറിന് പതാക കൈമാറി മണ്ഡലം വൈസ് പ്രസിഡന്റ് മുനീര്‍ ഉദ്ഘാടനം ചെയ്തു. മട്ടന്നൂരില്‍ നടന്ന സമാപനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സി എം നസീര്‍ സംസാരിച്ചു. മാലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ പദയാത്ര  സംഘടിപ്പിച്ചു. മട്ടന്നൂര്‍  മണ്ഡലം സെക്രട്ടറി ഷമീര്‍ നെല്ലൂന്നി ജാഥാ ക്യാപ്റ്റന്‍ എസ്ഡിപിഐ മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി പി നൗഫലിനു പതാക നല്‍കി ഉദ്ഘാടനം ചെയ്തു. പടുപാറ,  ശിവപുരം, മൊട്ട, വെമ്പടി,  പങ്കാളം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ശിവപുരം ടൗണില്‍ സമാപിച്ചു. സി അശ്‌റഫ്, വി സി റസാഖ്, എ വി മുനീര്‍, മുഹമ്മദ് റിഫ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day