|    Dec 11 Sun, 2016 7:38 am

ഏക സിവില്‍കോഡ് ; എസ്ഡിപിഐ വാഹന പ്രചാരണ ജാഥ

Published : 25th November 2016 | Posted By: SMR

വടകര: ഏകസിവില്‍ കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍ സംസ്ഥാന കാംപയിന്റെ ഭാഗമായി എസ്ഡിപിഐ വടകര മുന്‍സിപ്പല്‍ കമ്മിറ്റി വാഹന പ്രചരണജാഥയും പദയാത്രയും സംഘടിപ്പിച്ചു. രാവിലെ 9ന് മാക്കുലില്‍ നിന്നാരംഭിച്ച് വാഹന പ്രചരണ ജാഥയ്ക്ക് മുന്‍സിപ്പാലിറ്റിയുടെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ ഹക്കീം, സവാദ്, മുസ്തഫ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് 3 മണിക്ക് അയിത്തലയില്‍ നിന്നാരംഭിച്ചു. പദയാത്ര എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. പദയാത്രയ്ക്ക് ജാഥാ ക്യാപ്റ്റന്‍ സിദ്ധീഖ് പുത്തൂര്‍, വൈസ് ക്യാപ്റ്റന്‍ കെ വി പി ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വടകര പുതിയ ബസ്സ്റ്റാന്റ് പരിസരത്ത്  സമാപിച്ച പദയാത്ര സംസ്ഥാന സമിതിയംഗം സി എ ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍, മണ്ഡലം പ്രസിഡന്റ് റസാഖ് മാക്കൂല്‍, ശംസീര്‍ ചോമ്പാല, സിദ്ധീഖ് പുത്തൂര്‍, കണ്‍വീനര്‍ കരീം, കെ വി പി ഷാജഹാന്‍, സി വി നൗഫല്‍ എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക