|    Dec 9 Fri, 2016 1:10 pm

ഏക സിവില്‍കോഡും നോട്ട് പ്രതിസന്ധിയും: എസ്ഡിപിഐ പദയാത്ര നടത്തി

Published : 28th November 2016 | Posted By: SMR

വെള്ളമുണ്ട: രാജ്യത്ത് ഏക സിവില്‍കോഡ് അടിച്ചേല്‍പിക്കാനുള്ള നീക്കത്തിനും 500, 1000 രൂപ നോട്ടുകള്‍ അശാസ്ത്രീയമായി പിന്‍വിലിച്ച് പൊതുജനങ്ങളെ ദുരിതത്തിലാക്കിയ സര്‍ക്കാര്‍ നയത്തിനുമെതിരേ എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു. ഇന്നലെ രാവിലെ പത്തിന് നാലാംമൈലില്‍ മാനന്തവാടി മണ്ഡലം പ്രസിഡന്റ് എം പി കുഞ്ഞബ്ദുല്ലയില്‍ നിന്നു ജാഥാ ക്യാപ്റ്റന്‍ കുന്നത്ത് മുസ്തഫ പതാക ഏറ്റുവാങ്ങി. പീച്ചങ്കോട്, തരുവണ, പുലിക്കാട്, ഏഴേനാല്‍, എട്ടേനാല്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം വൈകീട്ട് വെള്ളമുണ്ടയില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ മണ്ഡലം സെക്രട്ടറി ഷമീര്‍ മാനന്തവാടി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. കെ നാസര്‍, ടി പി ഫൈസല്‍, കെ മമ്മൂട്ടി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day