|    Dec 5 Mon, 2016 3:57 pm
FLASH NEWS

ഏക സിവില്‍കോഡും നോട്ട് ദുരിതവും;എസ്ഡിപിഐ പദയാത്ര സംഘടിപ്പിച്ചു

Published : 1st December 2016 | Posted By: SMR

പനമരം: രാജ്യത്ത് ഏക സിവില്‍കോഡ് അടിച്ചേല്‍പിക്കാനുള്ള നീക്കത്തിനും അശാസ്ത്രീയമായി നോട്ടുകള്‍ പിന്‍വിലിച്ച് പൊതുജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്രനടപടിക്കുമെതിരേ എസ്ഡിപിഐ പനമരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു. കരിമ്പുമ്മലില്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി ജാഥാ ക്യാപ്റ്റന്‍ സലാം അഞ്ചുകുന്നിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. പനമരം, കൂൡവയല്‍, അഞ്ചുകുന്ന്്, കുണ്ടാല, മൊക്കം എന്നിവിടങ്ങളില്‍ പര്യടനം നടത്തി അഞ്ചാംമൈലില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സഹീര്‍ അബ്ബാസ് സഅദി, ടി നാസര്‍, ഇ ഉസ്മാന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day