|    Dec 4 Sun, 2016 1:13 am
FLASH NEWS

ഏക സിവില്‍കോഡിനെ ഏക മനസ്സോടെ ചെറുത്ത് തോല്‍പ്പിക്കും; മുസ്്‌ലിംകോഓഡിനേഷന്‍ കമ്മിറ്റി

Published : 15th November 2016 | Posted By: SMR

കാസര്‍കോട്: ഏക സിവില്‍കോഡിനെ ഏക മനസ്സോടെ ചെറുത്തുതോല്‍പിക്കുമെന്ന് മുസ്്‌ലിം കോഓഡിനേഷന്‍ ജില്ലാ കമ്മിറ്റി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. വ്യക്തിനിയമം സംരക്ഷിക്കാനും ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്താനും മുസ്്‌ലിംങ്ങള്‍ഒറ്റക്കെട്ടാണെന്ന് കണ്‍വന്‍ഷനെ അഭിമുഖീകരിച്ച നേതാക്കള്‍ പറഞ്ഞു.സമുദായത്തെ ഭിന്നിപ്പിച്ച് അതില്‍നിന്ന് മുതലെടുക്കാമെന്നത് മോഡിസര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണ്. മൗലിക അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് നോക്കിനില്‍ക്കാനാവില്ലെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം സിറാജ് ഇബ്രാഹിം സേട്ട് ഉദ്ഘാടനം ചെയ്തു. ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. യു എം അബ്ദുര്‍റഹ്്മാന്‍ മൗലവി, ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, എം എ ഖാസിം മുസ്്‌ല്യാര്‍, കെ എസ് അലി തങ്ങള്‍ കുമ്പോല്‍, സി ടി അഹമ്മദലി, എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, ബാദുഷ ബാഖവി, ടി ഇ അബ്ദുല്ല, കെ എം ശംസുദ്ദീന്‍ ഹാജി, എന്‍ എ അബൂബക്കര്‍, കെ ഇ എ ബക്കര്‍, അബൂബക്കര്‍ സിദ്ദീഖ് മക്കോട്, ഹാരിസ് ചേരൂര്‍, സി പി സലീം, എ ഹമീദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, കെ മുഹമ്മദ് ശാഫി, എം എസ് മുഹമ്മദ് കുഞ്ഞി, എം അബ്ദുല്ല മുഗു, എ ഹമീദ് ഹാജി, മുഹമ്മദ് ശരീഫ്, മുഹമ്മദ് കുഞ്ഞി, ലത്തീഫ്, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, ഹാഷിം അരിയില്‍, ടി കെ പൂക്കോയ തങ്ങള്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day