|    Dec 3 Sat, 2016 11:13 pm
FLASH NEWS

ഏക സിവില്‍കോഡിനെതിരേ എസ്ഡിപിഐ പദയാത്ര

Published : 23rd November 2016 | Posted By: SMR

കണ്ണൂര്‍: ഏക സിവില്‍കോഡ് മനുവാദം പ്രതിഷ്ഠിക്കാന്‍, യുഎപിഎ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ പഞ്ചായത്ത് തല പദയാത്രകള്‍ സംഘടിപ്പിച്ചു. എ ആസാദ് നയിച്ച കണ്ണൂര്‍ മേഖലാ ജാഥ താഴത്തെരുവില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി ജാഥാ കാപ്റ്റനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തായത്തെരു, കസാനക്കോട്ട, ചിറക്കല്‍കുളം, ആയിക്കര, ബംഗാളി മൊഹല്ല, കൊടപ്പറമ്പ്, മരയ്ക്കാര്‍കണ്ടി, മൈതാനപ്പള്ളി, തയ്യില്‍, നീര്‍ച്ചാല്‍ പാലം, മുക്കടവ് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം കണ്ണൂര്‍ സിറ്റിയില്‍ സമാപിച്ചു. മുഹമ്മദ് ഇഖ്ബാല്‍ പൂക്കുണ്ടില്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. എസ്ഡിപിഐ ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്ര ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍ ജാഥാ ക്യാപ്റ്റന്‍ പി കെ അബ്ദുല്‍ അസീസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പെരിങ്ങാടി പോസ്റ്റ് ഓഫിസ് പരിസരത്തു നിന്നാരംഭിച്ച പദയാത്ര മമ്മി മൂക്ക്, കല്ലാപ്പള്ളി, കല്ലായ്, മാഹിപ്പാലം, പരിമഠം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണശേഷം പുന്നോലില്‍ സമാപിച്ചു. കാംപസ് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി എം മൂഹമ്മദ് റിഫ, സഗീര്‍ മട്ടാമ്പ്രം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day