|    Dec 9 Fri, 2016 5:06 pm
FLASH NEWS

ഏക സിവില്‍കോഡിനെതിരേ ആദിവാസികള്‍ സുപ്രിംകോടതിയില്‍

Published : 14th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നത് തങ്ങളുടെ വിശ്വാസത്തിനും ആചാരങ്ങള്‍ക്കും സംസ്‌കാരത്തിനും വിരുദ്ധമാണെന്നും അതു നടപ്പാക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ ആദിവാസി ഏക്താ പരിഷത്ത് സുപ്രിംകോടതിയെ സമീപിച്ചു.
ഹിന്ദുനിയമത്തിനു കീഴില്‍പ്പെടുത്താതെ ആദിവാസികള്‍ക്കു സ്വന്തമായി അവരുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും അനുസരിച്ചുള്ള നിയമമുണ്ടെന്ന് ആദിവാസി ഏക്താ പരിഷത്ത് സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. തങ്ങളുടെ പുരാതന സംസ്‌കാരവും പാരമ്പര്യവും നശിപ്പിക്കാനുള്ള ശ്രമമാണ് ഏക സിവില്‍കോഡിനു പിന്നില്‍. ഹിമാലയന്‍ മേഖലയില്‍ ജീവിക്കുന്ന നാഗ, ഗോന്‍ഡ്‌സ്, ബൈഗ, ലുഷായി തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ബഹുഭാര്യത്വം നിലനില്‍ക്കുന്നുണ്ട്. ചില വിഭാഗങ്ങള്‍ക്കിടയില്‍ ബഹുഭര്‍തൃത്വവും നിലനില്‍ക്കുന്നുണ്ട്. അതുപോലെ ആദിവാസികള്‍ക്കിടയിലെ വിവാഹമോചനം ലളിതമായ ചടങ്ങോടെ തങ്ങളുടെ സംസ്‌കാരത്തിന് യോജിച്ച നിലയിലുമാണ്. ഇത്തരം ആചാരങ്ങളും പരമ്പരാഗത രീതികളും ഇല്ലാതാക്കുന്നത് അനുവദിക്കാനാവില്ലെന്നുമാണ് ഹരജിയില്‍ പറയുന്നത്. രാജ്യത്തെ 11 കോടിയോളം ആദിവാസികള്‍ക്കിടയിലെ സിവില്‍ നിയമം പരിഷ്‌കരിക്കുന്നതിനെതിരേ ഏക്താ പരിഷത്ത് സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചതോടെ  നിയമ കമ്മീഷന്‍ ആ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളുടെ അഭിപ്രായം തേടി. ഒരു പ്രതിനിധിസംഘത്തെ കമ്മീഷനു മുമ്പാകെ അയക്കാനും നിലപാട് അറിയിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ബി എസ് ചൗഹാന്‍ പറഞ്ഞു.
അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്‍കിയ ഹരജിക്കൊപ്പം ആദിവാസികളുടെ ഹരജിയും പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day