|    Dec 8 Thu, 2016 7:51 pm

ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ മതേതര പ്രമാണങ്ങള്‍ക്കെതിരെന്ന് മുസ്ലിം സംഘടനകള്‍

Published : 29th October 2016 | Posted By: G.A.G

yogam-in

കോഴിക്കോട് :  ഏകീകൃത സിവില്‍ കോഡ്  നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇന്ത്യയുടെ മതേതര പ്രമാണങ്ങള്‍ക്കെതിരാണെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗം വിലയിരുത്തി.  നിലവിലെ ഇസ്ലാമിക നിയമങ്ങള്‍ തിരുത്തേണ്ട ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
രാജ്യത്തെ മതേതരത്വം തകര്‍ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വിലയിരുത്തിയ യോഗം  ഇക്കാര്യം നിയമ കമ്മീഷനെ അറിയിക്കുവാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമ കമ്മീഷന്റെ ചോദ്യാവലിയുമായി സഹകരിക്കേണ്ടതില്ലെന്നും യോഗത്തില്‍ ധാരണയായി. മുത്വലാഖ് ഈ വിഷയത്തിലെ ചൂണ്ടയിലെ ഇരയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുത്വലാഖ് ഉയര്‍ത്തിക്കാട്ടിയുള്ള ഏകീകൃതസിവില്‍ കോഡുമായി സഹകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇ കെ സുന്നി, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് മടവൂര്‍ വിഭാഗം, കെഎല്‍എം, എംഇഎസ്, എന്നീ സംഘടനകള്‍ പങ്കെടുത്തുവെങ്കിലും യോഗത്തില്‍ കാന്തപുരം വിഭാഗം വിട്ടുനിന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് , പി വി അബ്ദുള്‍ വഹാബ്, ഇ കെ വിഭാഗം നേതാക്കള്‍, ഓള്‍ ഇന്ത്യ മുസ്ലിം ലോ ബോര്‍ഡ് പ്രതിനിധികള്‍, എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, ഹുസൈന്‍ മടവൂര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 323 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day