|    Dec 8 Thu, 2016 11:29 am

ഏകസിവില്‍ കോഡ് മതേതര വിരുദ്ധം: വി എം മൂസാ മൗലവി

Published : 23rd November 2016 | Posted By: SMR

തൊടുപുഴ: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഏക സിവില്‍ കോഡ് മതേതര വിരുദ്ധവും ഇന്ത്യയുടെ നിലനില്‍പിന് ഭീഷണിയുമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ശൈഖുന വടുതല വി എം മൂസാമൗലവി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്ര ജൂബിലിയോടനുബന്ധിച്ച് തൊടുപുഴ കാരിക്കോട് നൈനാരുപള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജംഇയ്യത്തുല്‍ ഉലമ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയിലെ ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഇത്തരം നീക്കങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഏകസിവില്‍ കോഡിന്റെയും മുത്തലാഖിന്റെയും പേരില്‍ ഇസ്‌ലാമിനെ സമൂഹ മധ്യത്തില്‍ താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. ഇന്ത്യയില്‍ ശരീഅത്തിനെതിരേ നീക്കം നടത്തി പരാജയപ്പെട്ട ദുഷ്ടശക്തികള്‍ ഇപ്പോള്‍ ഏക സിവില്‍ കോഡെന്ന പുതിയ ആയുധവുമായി രംഗത്തെത്തിയിരിക്കുന്നത്. കലാപങ്ങള്‍ സൃഷ്ടിച്ച് അതുവഴി ഹൈന്ദവവല്‍ക്കരണം നടപ്പാക്കാനാണെന്നും ഇത്തരം നീക്കങ്ങള്‍ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി ചെറുത്ത്              തോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡികെജെയു ജില്ലാ പ്രസിഡന്റ് ഹാഫിസ് പി പി മുഹമ്മദ് ഇസ്ഹാഖ് മൗലവി അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ബഷീര്‍ മൗലവി നജ്മി പ്രാര്‍ഥന നടത്തി. സ്വാഗതസംഘം രക്ഷാധികാരി കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി ആമുഖ പ്രഭാഷണം നടത്തി. കെഎംജെഎഫ്  സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. തൊടിയൂര്‍ മൂഹമ്മദ് കുഞ്ഞ് മൗലവി വജ്രജൂബിലി പ്രഭാഷണം നടത്തി. പി. എ സെയ്തുമുഹമ്മദ് മൗലവി അല്‍ഖാസിമി ഉദ്‌ബോധന പ്രസംഗം നടത്തി. പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, ഹസന്‍ ബസരി മൗലവി ബാഖവി ,ഡികെജെയു ജില്ലാ ജന. സെക്രട്ടറി ടി എന്‍ ഷഹീര്‍ മൗലവി അല്‍ ഖാസിമി  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day