|    Dec 10 Sat, 2016 10:30 am

ഏകസിവില്‍ കോഡ് ഭരണഘടനാ വിരുദ്ധം: മൂസാ മൗലവി

Published : 9th November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: ഏകസിവില്‍ കോഡ് മത വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ സെന്‍ട്രല്‍ കൗണ്‍സിലംഗം സി എ മൂസാ മൗലവി മൂവാറ്റുപുഴ. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകശങ്ങള്‍ക്ക് നേരേയുള്ള കൈയേറ്റമായതിനാല്‍ ഏക സിവില്‍ കോഡ് അംഗീകരിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തില്‍ ഏകസിവില്‍ കോഡും മുത്താലാക്കും എന്ന വിഷയത്തില്‍ ആനിത്തോട്ടം മദ്്‌റസാ ഹാളില്‍ നടന്ന പഠന ക്ലാസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുത്തലാക്ക് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും മുത്തലാക്കിന്റെ പേരില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കാഞ്ഞിരപ്പള്ളി നൈനാര്‍പള്ളി സെന്‍ട്രല്‍ ജമാഅത്ത് ഇമാം എ പി ശിഫാര്‍ മൗലവി അല്‍ കൗസരി യോഗം ഉദ്ഘാടനം ചെയ്തു. ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മേഖലാ പ്രസിഡന്റ് നിസാര്‍ നജ്മി അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിയ ശരീഅത്തിനെതിരായ ഏതു നീക്കവും അപലപനീയും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ക്കുന്നതാണെന്നും മേഖലാ സെക്രട്ടറി സാദിഖ് മൗലവി ചൂണ്ടിക്കാട്ടി. യോഗത്തില്‍ കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി  മേഖലകളില്‍ നിന്നായി നൂറു കണക്കിന് ഉലമാക്കള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day