|    Dec 11 Sun, 2016 7:41 am

ഏകസിവില്‍ കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കും: മൂസ മൗലവി

Published : 19th November 2016 | Posted By: SMR

പെരുമ്പാവൂര്‍: ഏകസിവില്‍കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ വടുതല മൂസ മൗലവി. ഇന്ത്യ നൂറ്റാണ്ടുകളായി ബഹുമത സംസ്‌കാരങ്ങള്‍ ഇഴുകിചേര്‍ന്ന് ജീവിക്കുന്ന രാജ്യമാണ്.
ജനാധിപത്യത്തെ തകര്‍ക്കുന്നതാണ് ഏക സിവില്‍ കോഡ് നിയമമെന്നും അദ്ദേഹം പ്രസ്താവിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ സമ്മേളനവും ശരീഅത്ത് സംരക്ഷണ റാലിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതിന്മക്കെതിരേ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം.
ഭരണകൂടങ്ങള്‍ വിഭാഗീയതയും വിദ്വേഷവും വളര്‍ത്തരുതെന്നും ആലോചനയോടെ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ രാജ്യത്തെ ഒന്നായി നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് എം ബി അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ചേലക്കുളം കെ എം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി മുഖ്യപ്രഭാഷണം നടത്തി. ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി വജ്ര ജൂബിലി സന്ദേശം നല്‍കി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് തൗഫീഖ് മൗലവി പ്രമേയ പ്രഭാഷണം നടത്തി.
ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് മുന്നോടിയായി പെരുമ്പാവൂര്‍ ബോയ്‌സ് എച്ച്എസ്എസ് പരിസരത്തുനിന്നും ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് വി എച്ച് മുഹമ്മദ് മൗലവി, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജില്ലാ സ്വാഗതസംഘം ജന. കണ്‍വീനര്‍ സി എ മൂസ മൗലവി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് എന്‍വിസി അഹമ്മദ്, എം എം ബാവ മൗലവി, ഒ പി മുഹിയിദ്ദീന്‍ മൗലവി, മീരാന്‍ മൗലവി രണ്ടാര്‍, ഹബീബ് മൗലവി, ഷാജിറുദ്ദീന്‍ മൗലവി, കാട്ടാമ്പിള്ളി മുഹമ്മദ് മൗലവി, മീരാന്‍കുട്ടി പട്ടിമറ്റം, ഓണംമ്പിള്ളി അബ്ദുല്‍ സലാം മൗലവി സംസാരിച്ചു. ാേസ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക