|    Dec 3 Sat, 2016 1:27 am
FLASH NEWS

ഏകസിവില്‍ കോഡിനെതിരേ എസ്ഡിപിഐ പദയാത്ര

Published : 30th November 2016 | Posted By: SMR

ഇരിക്കൂര്‍: ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ എസ്ഡിപിഐ ഇരിക്കൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകസിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍ എന്ന പ്രമേയവുമായി പദയാത്ര നടത്തി. ഇരിക്കൂറില്‍ ടൗണില്‍ സി വി എന്‍ അശ്‌റഫിനു പതാക നല്‍കി മണ്ഡലം പ്രസിഡന്റ് റഫീഖ് ഉളിക്കല്‍ ഉദ്ഘാടനം ചെയ്തു. ആഷിഖ്, ഉനൈസ്, ഹാരിസ് നേതൃത്വം നല്‍കി. വിവിധ സ്ഥലങ്ങളിലെ സ്വീകരണശേഷം ബസ്്സ്റ്റാന്റില്‍ സമാപിച്ചു. സമാപന സമ്മേളനം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. വി ഫായിസ് അധ്യക്ഷത വഹിച്ചു. മതവും ജാതിയും നോക്കി യുഎപിഎ ചുമത്തുന്നത് റദ്ദാക്കണമെന്നും മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വര്‍ഗീയ നീക്കം തടയണമെന്നും പദയാത്രയില്‍ ആവശ്യപ്പെട്ടു. അക്്ബര്‍ കുണ്ടുവളപ്പില്‍ നയിച്ച പുഴാതി മണ്ഡലം പദയാത്ര അഴീക്കോട് മണ്ഡലം എസ്ഡിടിയു സെക്രട്ടറി സി എം ഫാറൂഖ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സമാപന സന്ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day