|    Dec 10 Sat, 2016 11:57 pm

ഏകസിവില്‍കോഡ്: എസ്ഡിപിഐ പദയാത്ര നടത്തി

Published : 1st December 2016 | Posted By: SMR

മഞ്ചേശ്വരം: ഏക സിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍, ജാതിയും മതവും നോക്കി യുഎപിഎ കരിനിയമങ്ങള്‍ റദ്ദ് ചെയ്യുക തുടങ്ങിയ പ്രമേയത്തില്‍ എസ്ഡിപിഐ മീഞ്ച പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. ബാളിയൂരില്‍ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി ജാഥാ ലീഡര്‍ നൗഫല്‍ ചികുര്‍പാതക്ക് പതാക കൈ നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഹമീദ് ഹൊസങ്കടി, സലീം ബൈത്തല, നൗഫല്‍, അലി ചികുര്‍പദവ് സംസാരിച്ചു. ജാഥ മിയാപദവില്‍ സമാപിച്ചു.  എരിയാല്‍: എസ്ഡിപിഐ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്ര എരിയാലില്‍ കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സക്കരിയ്യ ഉളിയത്തടുക്ക ജാഥാക്യാപ്റ്റന്‍ സവാദ് കല്ലങ്കൈക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.  മൊഗ്രാല്‍പുത്തൂരില്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ലാപ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. അബ്ദുല്ല, സഅദ് ഉളിയത്തടുക്ക, ഫൈറൂസ് കല്ലങ്കൈ, സവാദ് കല്ലങ്കൈ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക