|    Dec 3 Sat, 2016 7:54 am
FLASH NEWS

ഏകശിലാ രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കം നേരിടണം: പി അബ്്ദുല്‍മജീദ് ഫൈസി

Published : 12th November 2016 | Posted By: SMR

മാട്ടൂല്‍: ഇന്ത്യയില്‍ ഏകശിലാ രാഷ്ട്രം രൂപീകരിക്കാനുള്ള ആര്‍എസ്എസ് പദ്ധതി നേരിടാനും മതേതരത്വം സംരക്ഷിക്കാനും രാഷ്ട്രീയത്തിനതീതമായ ഐക്യം അനിവാര്യമാണെന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്്ദുല്‍ മജീദ് ഫൈസി. ഏകസിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തേക്കാള്‍ രാജ്യം അഭിമുഖീകരിക്കുന്ന വര്‍ത്തമാനകാല ഭീഷണി മോദിഭരണമാണ്. കേന്ദ്രനിയമ കമ്മീഷനില്‍ കയറിപ്പറ്റിയ ആര്‍എസ്എസ് സഹയാത്രികരാണ് ഇപ്പോഴത്തെ ഏകസിവില്‍കോഡ് നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്. സ്വന്തം ഭാര്യയെ ഏറ്റെടുക്കാന്‍ പോലും തയ്യാറാവാത്ത മോദി മുസ്്‌ലിം സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ വേഷമിടുന്നത് കാപട്യമാണ്. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം ആസൂത്രണത്തിലെ പിഴവും ബിജെപിയുടെ ഭരണപരാജയവുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരെ രാജ്യസ്‌നേഹത്തിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. കണ്ണൂരില്‍ ആര്‍എസ്എസ് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തില്‍ വേരുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം കെ ഉനൈസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി, കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സുബൈര്‍ മടക്കര, സെക്രട്ടറി മൊയ്തു വെള്ളിക്കീല്‍, ടി കെ ഫഹദ്, മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്ത് മെംബര്‍ കെ അനസ്, ഇ ജുനൈദ്, കെ വി മര്‍സൂഖ്, എ അസദ് സംബന്ധിച്ചു. എസ്ഡിപിഐ മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ അസദ് ക്യാപ്റ്റനും എം കെ ഉനൈസ് വൈസ് ക്യാപ്റ്റനുമായ ജാഥ രാവിലെ മാട്ടൂല്‍ അഴീക്കലില്‍ നിന്നാരംഭിച്ച പദയാത്ര ജസിന്തയില്‍ സമാപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day