|    Dec 10 Sat, 2016 8:10 pm

എ എന്‍ ഷംസീര്‍ എംഎല്‍എക്കു അറസ്റ്റ് വാറണ്ട്

Published : 17th November 2016 | Posted By: SMR

കണ്ണൂര്‍: പോലിസുകാരെ ഭീഷണിപ്പെടുത്തുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന കേസില്‍ അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പി എം ആന്റണിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 24നകം എംഎല്‍എയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ടൗണ്‍ സിഐക്ക് കോടതി നിര്‍ദേശം നല്‍കി. 2012 ജൂലൈ 20ന് അനുമതിയില്ലാതെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്പി ഓഫിസിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് തടഞ്ഞപ്പോള്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഭീഷണി സ്വരത്തിലുള്ള പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ടൗണ്‍ എസ്‌ഐ കെ സനല്‍കുമാര്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ള 250 പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക