|    Dec 3 Sat, 2016 9:07 pm
FLASH NEWS

എ എന്‍ ശംസീര്‍ എംഎല്‍എക്ക് തടവും പിഴയും

Published : 24th November 2016 | Posted By: Navas Ali kn

an_shamseer3x2

കണ്ണൂര്‍: പോലിസുകാര്‍ക്കെതിരേ ഭീഷണി മുഴക്കി പ്രസംഗിച്ചെന്ന കേസില്‍ എംഎല്‍എയും സിപിഎം നേതാവുമായ അഡ്വ. എ എന്‍ ഷംസീറിന് മൂന്നു മാസത്തെ തടവും 2,000 രൂപ പിഴയും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ആന്റണിയാണ് ശിക്ഷ വിധിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ കലക്്ടറേറ്റ് മാര്‍ച്ചിനിടെയാണ് വിവാദപ്രസംഗം നടന്നത്. കേസിന്റെ വിചാരണയ്ക്ക് തുടര്‍ച്ചയായി ഹാജാരാവാതിരുന്ന എ എന്‍ ശംസീര്‍ എംഎല്‍എയെ അറസ്റ്റ്‌ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കണ്ണൂര്‍ ടൗണ്‍ സിഐ വേണുഗോപാലിനോട് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും നടപ്പാക്കാതെ വന്നതോടെയാണ് ശിക്ഷ വിധിച്ചത്. വിധിക്കുശേഷം കോടതിയില്‍ ഹാജരായ ശംസീര്‍ ജാമ്യംനേടി പുറത്തിറങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 410 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day