|    Dec 4 Sun, 2016 1:43 pm

എസ് ഡി പി ഐ അവകാശ പ്രഖ്യാപനം നാളെ

Published : 31st October 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിന്റെ ഭൂമി സ്വദേശവിദേശ കുത്തകകളില്‍ നിന്ന് വീണ്ടെടുക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ കേരള പ്പിറവി ദിനത്തില്‍ മണ്ഡലതലങ്ങളില്‍ അവകാശ പ്രഖ്യാപനം നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 1947നു ശേഷവും കേരളത്തിന്റെ ഭൂമേഖലയില്‍ വൈദേശികാധിപത്യം നിലനില്‍ക്കുകയാണ്. കേരളത്തിന്റെ റവന്യൂ ഭൂമിയുടെ 58 ശതമാനം, അതായത് 5 ലക്ഷത്തില്‍പ്പരം ഏക്കര്‍ ഉള്‍പ്പെടെ പതിനേഴ് ലക്ഷത്തിലേറെ ഏക്കര്‍ സ്ഥലം തോട്ട ഭൂമിയായി സ്വദേശവിദേശ കുത്തകകള്‍ കൈയടക്കി വച്ചിരിക്കുകയാണ്. ഇതുതിരിച്ച് പിടിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഒരു നടപടിയുമില്ല. മാത്രമല്ല, ഭൂമി കൈയേറ്റങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ മല്‍സരിക്കുകയാണ് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. 76,000 ഏക്കര്‍ ഭൂമിയില്‍ ഹാരിസണ്‍സിന് അവകാശമില്ല എന്ന 2005ലെ ലാന്‍ഡ്് റവന്യൂ കമ്മീഷണര്‍ നിവേദിത പി ഹരന്റെ റിപോര്‍ട്ടും ഹാരിസണ്‍സിന്റെ ഭൂമി സര്‍ക്കാരിന്റെ ഭൂമിയാണെന്ന 2010ലെ അസിസ്റ്റന്റ് ലാന്‍ഡ് റവന്യൂ കമ്മീഷന്‍ സജിത്ത് ബാബുവിന്റെ റിപോര്‍ട്ടും ഹാരിസണ്‍സിന്റെ കൈയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന ജസ്റ്റിസ് എല്‍ മനോഹരന്റെ റിപോര്‍ട്ടും കൈവശം വച്ച് അനങ്ങാതിരിക്കുകയാണ് സര്‍ക്കാര്‍.2013 ഫെബ്രുവരി 16ന് ഭൂമി ഏറ്റെടുക്കാന്‍ അനുവദിച്ച് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാരിന് വേണ്ടി ശക്തിയുക്തം കേസ് വാദിച്ച അഡ്വ. സുശീല ആര്‍ ഭട്ടിനെ ഒഴിവാക്കുകയും, ഭൂമി മുറിച്ച് വിറ്റ കേസില്‍ ഹാരിസണ്‍സിന്റെ നടപടികള്‍ ശരിയാണെന്ന് കോടതിയില്‍ വാദിച്ച രഞ്ജിത് തമ്പാനെ അസി. എജിയാക്കിയും പിണറായി സര്‍ക്കാര്‍ തങ്ങളുടെ കോര്‍പറേറ്റു വിധേയത്വം പ്രകടിപ്പിച്ചു കഴിഞ്ഞു. ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ഭൂമി സ്വദേശവിദേശ കുത്തകകളില്‍ നിന്നും വീണ്ടെടുത്ത് മുഴുവന്‍ ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നും അജ്മല്‍ ഇസ്മായില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day