|    Dec 3 Sat, 2016 7:07 pm
FLASH NEWS

എസ്‌സി വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്ന്

Published : 29th November 2016 | Posted By: SMR

വടകര: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് കിട്ടേണ്ട പല ആനുകൂല്യങ്ങളും പ്രമോട്ടര്‍മാര്‍ ഇല്ലാത്തതുമൂലം ലഭിക്കാതെ പോവുന്നതായി ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ലാപ്‌സം ഗ്രാന്റ്്, ഇ ഗ്രാന്റ് തുടങ്ങിയ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്നാണ് പരാതി. പ്ലസ് വണ്‍മുതല്‍ പഠിക്കുന്ന എസ്‌സി വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പോലെയുള്ള വിവിധ വിദ്യാഭ്യാസ ആനുകൂല്യം ഇന്നും കിട്ടുന്നില്ല. ആനുകൂല്യം സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫിസില്‍നിന്ന് കിട്ടാത്തതുമൂലമാണ് ഗ്രാന്റ് കിട്ടാതെപോവുന്നത്. ഓരോ പഞ്ചായത്തിലെയും എല്‍പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് പട്ടികജാതി വികസന ബ്ലോക്ക് ഓഫിസുകളില്‍ എത്തിച്ചിരുന്നതിനാല്‍ മുമ്പ് ആനുകൂല്യങ്ങള്‍ തടസ്സംകൂടാകെ കിട്ടിയിരുന്നു. എന്നാല്‍, ഓഗസ്റ്റ് മാസംമുതല്‍ പ്രമോട്ടര്‍മാരെ പിരിച്ചുവിട്ടതോടെ സ്ഥിതി മാറിയതായി ദളിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ സി വാസു പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day