|    Dec 9 Fri, 2016 9:16 am
FLASH NEWS

എസ്‌ഐയെ സ്ഥലംമാറ്റാന്‍ നീക്കമെന്ന് ആക്ഷേപം

Published : 21st November 2016 | Posted By: SMR

കഴക്കൂട്ടം: മംഗലപുരത്തെ സിപിഎം പ്രാദേശിക നേതാവ് സുല്‍ഫീക്കറിനെ പോലിസ് മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ എസ്‌ഐയെ സ്ഥലംമാറ്റാന്‍ പാര്‍ട്ടി തലത്തില്‍ നീക്കമെന്നു സൂചന. ഇതിന്റെ മുന്നോടിയായി കഴിഞ്ഞദിവസം സിപിഎമ്മിന്റെ നേതൃത്വത്തില്‍ മംഗലപുരം പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. പോലിസുമായി ബന്ധപ്പെടുന്ന പല കാര്യങ്ങളിലും സിപിഎം പ്രാദേശിക നേതൃത്വത്തെ അടുപ്പിക്കാത്തതാണ് എസ്‌ഐക്കെതിരേയുള്ള എതിര്‍പ്പിന് ഇടയാക്കിയത്. അതേസമയം തോന്നയ്ക്കല്‍ പീഡനക്കേസുള്‍പ്പെടെയുള്ള പ്രതികളെ പിടികൂടുകയും നല്ലരീതിയില്‍ ജോലി ചെയ്യുന്ന എസ്‌ഐ ആണെന്ന് അനുകൂലിച്ചുള്ള പോസ്റ്ററുകളും നാട്ടുകാര്‍ പലയിടത്തും പതിച്ചിട്ടുണ്ട്. നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 10ലധികം എസ്‌ഐമാര്‍ക്ക് ഇവിടെ സ്ഥലംമാറ്റമുണ്ടായിട്ടുണ്ട്. പുതിയ ഉദ്യോഗസ്ഥന്‍ വന്നു സ്ഥലങ്ങളും മറ്റും മനസ്സിലാക്കി കേസുകള്‍ കൈകാര്യം ചെയ്യുന്നതിനിടെ അടിക്കടി സ്ഥലംമാറ്റമുണ്ടാവുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു തടസ്സംസൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പു കരിച്ചാറയില്‍ പോലിസിനെ ആക്രമിച്ച സംഭവത്തില്‍ സിപിഎം അനുഭാവികളായ പ്രതികളില്‍ ചിലരെ മംഗലപുരം പോലിസ് പിടികൂടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മംഗലപുരം എസ്‌ഐ ആയിരുന്ന പ്രസാദിനെ സ്ഥലംമാറ്റിയിരുന്നു. അതന്ന് ഏറെ വിവാദവുകയും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day