|    Dec 7 Wed, 2016 6:01 pm
FLASH NEWS

എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമം: ഒരാള്‍കൂടി പിടിയില്‍

Published : 10th November 2016 | Posted By: SMR

തിരൂരങ്ങാടി: വാഹനപരിശോധനയ്ക്കിടെ തേഞ്ഞിപ്പലം എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍കൂടി പോലിസിന്റെ പിടിയിലായി. സംഭവത്തിനിടെ കാറോടിച്ചിരുന്ന തിരുവനന്തപുരം കരിത്തോട് കാഞ്ഞിരംപാറ ശിവഗംഗ ചാമവിള അരുണി (23) നെയാണു തിരൂരങ്ങാടി സിഐ എം ബാബുരാജും സംഘവും അറസ്റ്റ്‌ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നാണു പിടികൂടിയത്. രക്ഷപ്പെടുന്നതിനായി വീടിനുമുകളില്‍ നിന്നു ചാടിയ പ്രതിക്ക് പരിക്കുപറ്റി. കഴിഞ്ഞ മാസം ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെ വാഹനത്തില്‍ ആയുധം കണ്ടതിനെതുടര്‍ന്ന് തേഞ്ഞിപ്പലം എസ്‌ഐ എം അഭിലാഷ് കാറില്‍ കയറി നോക്കുന്നതിനിടെ പ്രതികള്‍ വാഹനം ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനടുത്ത് കാര്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍നിന്ന് എത്തിയ ക്വട്ടേഷന്‍ സംഘമാണ് കാറിലുണ്ടായിരുന്നത്്. പ്രതികള്‍ക്ക് എല്ലാ സഹായവും നല്‍കിയിരുന്ന എആര്‍ നഗര്‍ സ്വദേശി പറക്കൂത്ത് സന്തോഷ്‌കുമാറി (30)നെയും 25 ഓളം കേസുകളില്‍ പ്രതിയായ തിരുവനന്തപുരം ആറാട്മൂല പ്രശാന്തിഭൂഷനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ഷാഡോ പോലിസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. ഗള്‍ഫിലുള്ള തര്‍ക്കത്തിന്റെ പേരില്‍ തിരൂരങ്ങാടി തേഞ്ഞിപ്പലം ഭാഗത്തുള്ള ബിസിനസ്സുകാരനെ വധിക്കാനാണു ക്വട്ടേഷന്‍ സംഘം എത്തിയിരുന്നത്. കാറിലുണ്ടായിരുന്ന നാലുപേരെയും പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിലുള്‍പ്പെട്ടവരെന്ന് സംശയിക്കുന്ന പ്രദീപ്, സുരേഷ്, സജു, നിതിന്‍ എന്നീ നാലുപേരെകൂടി പിടികൂടാനുണ്ട്. ഇതില്‍ പ്രധാന സൂത്രധാരനാണു നിതിന്‍. ഇയാള്‍ ഒളിവിലാണ്. ഇയാക്കെതിരേ ദുബയിലും കേസുകളുണ്ടെന്നാണറിയുന്നത്. സജുവാണ് കാര്‍ വാടകയ്‌ക്കെടുത്തിരുന്നത്. സംഘത്തിന് പിന്നില്‍ വന്റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലിസ് നിഗമനം. തിരൂരങ്ങാടി സിഐക്ക് പുറമെ എസ്‌സിപിഒ മാരായ സത്യനാഥന്‍ മനാട്ടില്‍, അബ്ദു അസീസ്, ശശി കുണ്ട്രക്കാട്, വി രവീന്ദ്രന്‍, അഡീ. എസ്‌ഐ ബൈജു, വിജയന്‍ എന്നിവരും തിരുവനന്തപുരം ഷാഡോ പോലിസിലെ സാബു, ഹരിലാല്‍, പ്രവീണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day