|    Dec 8 Thu, 2016 5:21 pm
FLASH NEWS

എസ്‌ഐയെ അപകീര്‍ത്തിപ്പെടുത്തിയ യുവാവിന് എതിരേ കേസ്

Published : 8th November 2016 | Posted By: SMR

ആലപ്പുഴ: കുത്തിയതോട് എസ്‌ഐക്കെതിരേ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട സംഭവത്തില്‍ യുവാവിനെതിരേ കേസെടുത്തു. കുത്തിയതോട് സ്വദേശി രജിത്തിനെതിരേയാണ് കുത്തിയതോട് പോലിസ് കേസെടുത്തത്. ഞായറാഴ്ച വിവാഹ ചടങ്ങില്‍ ഒരാളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നു സംഘര്‍ഷമുണ്ടായിരുന്നു.
വളമംഗലത്തെ ബാലിക സദനത്തിലെ പെണ്‍കുട്ടിയുടെ വിവാഹമായിരുന്നു ഇന്നലെ. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പോലിസ്‌സംഘം ജീപ്പിലെത്തിയപ്പോള്‍ ഒരു വീടാക്രമണ കേസില്‍ ഒളിവിലായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വളമംഗലം സ്വദേശി ശരണെ അവിടെ കണ്ടു കസ്റ്റഡിയിലെടുത്തു. പ്രതിയെ സ്‌റ്റേഷനിലെത്തിച്ച ശേഷം തിരികെ സ്ഥലത്തെത്തിയ പോലിസ് സംഘവും വിവാഹച്ചടങ്ങിനു നേതൃത്വം നല്‍കിയ ആര്‍എസ്എസ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി. അത് സംഘര്‍ഷത്തിലെത്തി. മുപ്പതോളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലിസ് സംഘത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്നു പോലിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എസ്‌ഐയെ അപ—കീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ രജിത്ത് പോസ്റ്റ് ഇടുകയായിരുന്നു.
കുത്തിയതോട് എസ്‌ഐ എ എല്‍ അഭിലാഷ്, എഎസ്‌ഐ ജൂഡ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ സജീവ്, ഗോപാലകൃഷ്ണന്‍ എന്നിവര്‍ തുറവൂര്‍ ഗവ. ആശുപത്രിയിലും ആര്‍എസ്എസ് ജില്ലാകമ്മിറ്റി അംഗങ്ങളായ പി രാജേഷ്, ഗിരീഷ് എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സയിലാണ്. അടിയേറ്റ് എസ്‌ഐയുടെ കൈയുടെ അസ്ഥിക്കു പൊട്ടലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day