|    Dec 10 Sat, 2016 6:10 pm

എസ്‌ഐക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

Published : 4th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: മട്ടന്നൂര്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ എം പി വിനീഷ്‌കുമാറിനെതിരെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജാമ്യമില്ലാ വാറന്റ്് പുറപ്പെടുവിച്ചു. വിനീഷ്‌കുമാര്‍ നീലേശ്വരം എസ്‌ഐയായിരിക്കെ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സാക്ഷി പറയാന്‍ നിരവധിതവണ സമന്‍സ് അയച്ചിട്ടും ഹാജരാവാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2010 ആഗസ്റ്റ് മൂന്നിന് നീലേശ്വരം പേരോല്‍ ചാത്തമത്ത് പൊതുമരാമത്ത് വക സ്ഥലത്തുനിന്നും ജാതിമരം മുറിച്ച് മോഷ്ടിച്ച് കടത്തി എന്നതിന് പിഡബ്ല്യു ഡി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് മരം മുറിച്ച് കടത്തിയ കരുവാച്ചേരി വലിയവളപ്പില്‍ രാജേഷ് പി എന്ന കുട്ടന്‍ (28), കാര്യങ്കോട് കുന്നുമ്മല്‍ പി കെ വൈശാഖ് (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക