|    Dec 5 Mon, 2016 7:56 pm
FLASH NEWS

എസ്‌ഐക്കും സംഘത്തിനും നേരെ ആക്രമണം

Published : 15th November 2016 | Posted By: SMR

ആനക്കര: കേസില്‍ മുങ്ങി നടക്കുകയായിരുന്ന വാറന്റ് പ്രതിയെ പിടികൂടാനെത്തിയ പോലിസ് സംഘത്തെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. തൃത്താല സ്റ്റേഷന്‍ പരിധിയിലെ പടിഞ്ഞാറങ്ങാടിയില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ കുറ്റിപ്പുറം എസ്‌ഐ പ്രദീപും, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശ്യാം, ശരത്ത്, ഹരീഷ്‌കുമാര്‍, ജോണ്‍ബോസ്‌കോ എന്നിവര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തെകുറിച്ച് പോലിസ് പറയുന്നതിങ്ങനെ; സ്ത്രീകളെ മാനഭംഗപ്പെടുത്തിയതിനും പോലിസിനെ ആക്രമിച്ചതുമുള്‍പ്പടെ നിരവധി കേസിലെ പ്രതിയായ പടിഞ്ഞാറങ്ങാടി ചുങ്കത്ത് ഷാജി(42) നിരവധി നാളായി ഒളിവിലായിരുന്നു.  അതിനിടെ പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനിടെ  വിദേശത്തേക്ക് കടന്ന ഷാജി കഴിഞ്ഞ ദിവസം നാട്ടിലുണ്ടെന്ന വിവരം ലഭിച്ച കുറ്റിപ്പുറം എസ്‌ഐയും സംഘവും പ്രതിയെതേടി എത്തിയതായിരുന്നു. പോലിസ് എത്തിയ സമയം വീടിന്റെ മുന്നില്‍ ഇരിക്കുകയായിരുന്ന പ്രതി അകത്തേക്ക് കയറി  ഒളിച്ചു.  തുടര്‍ന്ന് പ്രതിയുടെ സഹായികളും വീട്ടിലുള്ളവരും  ചേര്‍ന്ന് പോലിസുകാരെ ബല പ്രയോഗത്തിലൂടെ മുറിയില്‍ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു.തുടര്‍ന്ന് ഷാജിയെ പിറക് വശത്തെ വാതിലിലൂടെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് തൃത്താല എസ്‌ഐ രഞ്ജിത്തും സംഘവും കുറ്റിപ്പുറത്തു നിന്നും കൂടുതല്‍ പോലിസുകാരും സ്ഥലത്തെത്തി ഷാജിയെ സമീപത്തെ വീട്ടില്‍ നിന്നും വീട് വളഞ്ഞ് മുറിക്കകത്തു നിന്നും  അറസ്റ്റുചെയ്യുകയായിരുന്നു. പരിക്കേറ്റ പോലിസുകാരെ ആശുപത്രിയിലാക്കുകയുംചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേ തൃത്താല പോലിസ് കേസെടുത്തു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day