|    Dec 8 Thu, 2016 1:44 am
FLASH NEWS

എസ്റ്റേറ്റ് മാനേജരെ ബിഎംഎസ് പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു

Published : 29th October 2016 | Posted By: SMR

മുണ്ടക്കയം: എസ്റ്റേറ്റ് മാനേജരെ ബിഎംഎസ് പ്രവര്‍ത്തകര്‍ ഓഫിസിനുളളില്‍ കയറി കരി ഓയില്‍ ഒഴിച്ചു. ഹാരിസണ്‍ മലയാളം മുണ്ടക്കയം ഡിവിഷന്‍ വെള്ളനാടി സീനിയര്‍ മാനേജര്‍ കോട്ടയം, ചാലുകുന്ന്, കല്ലുപാലത്തില്‍ ബിജോയ് മാത്യുവി(52)ന്റെ ശരീരത്തിലാണ് നാലംഗ ബിഎംഎസ് സംഘം കരി ഓയില്‍ ഒഴിച്ചത്. സംഭവം സംബന്ധിച്ചു പറയുന്നതിങ്ങനെയാണ്. 2015 നവംബറില്‍ എസ്റ്റേറ്റ് സമരത്തോടനുബന്ധിച്ചു എസ്റ്റേറ്റ് വക ലാറ്റക്‌സ് കൊണ്ടുപോവാന്‍ വന്ന ലോറി നശിപ്പിക്കുകയും കമ്പനിക്കു 50 ലക്ഷത്തോളം രൂപയുടെ നാശം വരുത്തുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു ബിഎംഎസ് തൊഴിലാളി രവീന്ദ്രന്‍ അടക്കമുളള ആറുപേരെ കമ്പനി ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. എന്നാല്‍ കുറ്റക്കാരനാണന്നു കണ്ടെത്തിയ രവീന്ദ്രനെ തിരിച്ചെടുക്കാന്‍ കമ്പനി തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ബിഎംഎസ് നേതാക്കളുടെ കരിഓയില്‍ പ്രയോഗം. ശരീരമാസകലം കരി ഓയില്‍ വീണ മാനേജരെ 26ാം മൈലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനു ഗുരുതരമായ പരിക്കേറ്റ ബിജോയ് മാത്യുവിനെ വിദഗ്ധ ചികില്‍സക്കായി കോട്ടയത്തെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോവും. ഓഫിസിലുണ്ടായിരുന്ന ലാപ്‌ടോപ്, രണ്ടു മൊബൈല്‍ ഫോണുകള്‍, കമ്പനിയുടെ പ്രധാന രേഖകള്‍ എന്നിവ കരി ഓയില്‍ വീണു നശിച്ചതായി മാനേജര്‍ അറിയിച്ചു. മുണ്ടക്കയം പോലിസ് കേസെടുത്തു അന്വഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day