|    Dec 9 Fri, 2016 7:01 pm
FLASH NEWS

എസ്ബിടി അധികൃതരുടെ അനാസ്ഥ; പെന്‍ഷന്‍കാര്‍ വലഞ്ഞു

Published : 17th November 2016 | Posted By: SMR

വടകര:  എസ്ബിടി അധികൃതരുടെ അനാസ്ഥ കാരണം വടകര ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനെത്തിയവര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ട്രഷറിയിലെത്തിയവരില്‍ ധാരാളം പേര്‍ പെന്‍ഷന്‍ തുക ഉച്ചയായിട്ടും ലഭിക്കാതായപ്പോള്‍ തിരിച്ചു പോയി. സര്‍ക്കാര്‍ ഉത്തരവു പ്രകാരം 10,000 രൂപ വരെ നല്‍കാമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതുപ്രകാരം എസ് ബി ടിയില്‍ നിന്നും പണം നല്‍കണമെന്നാവശ്യപ്പെട്ട് ട്രഷറി ഓഫിസര്‍ അധികൃതരെ സമീപിച്ചപ്പോള്‍ പണം അനുവദിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ജില്ലയിലെ മറ്റു പല ട്രഷറികള്‍ക്കും പണം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ട്രഷറി ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പുസഹിതം വീണ്ടും അപേക്ഷിച്ചപ്പോള്‍ ഉച്ചയ്ക്ക് ശേഷം രണ്ടര മണിയോടെയാണ് വടകര സബ് ട്രഷറിക്ക് പണം അനുവദിച്ചത്. അപ്പോഴേക്കും പെന്‍ഷന്‍ വാങ്ങാന്‍ കാത്തിരുന്ന ശാരീരിക അവശതകള്‍ നേരിടുന്ന പലര്‍ക്കും ഏറെ ക്ലേശം സഹിക്കേണ്ടിവന്നു. എസ്ബിടിയില്‍ നിന്നും ലഭിച്ച തുകയാകട്ടെ 2000 രൂപയുടെ നോട്ടുകള്‍ മാത്രമായിരുന്നു. ഇത് പെന്‍ഷന്‍കാരുടെ പ്രതിഷേധത്തിനും കാരണമായി. ഈ തുക എങ്ങനെ മാറുമെന്ന ആശങ്കയിലാണ് പെന്‍ഷന്‍ കൈപ്പറ്റിയവര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day