|    Dec 6 Tue, 2016 12:07 am
FLASH NEWS

എസ്ബിഐ ഭവന വായ്പാ പലിശ കുറച്ചു

Published : 3rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പയുടെ പലിശ കുറച്ചു. 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പാ പലിശ 0.15 ശതമാനമാണ് കുറച്ചത്. ഐസിഐസിഐ ബാങ്ക് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം കൂട്ടുകയും ചെയ്തു. ശമ്പളം വാങ്ങുന്നവര്‍ക്ക് വസ്തു പണയത്തില്‍ അഞ്ചുലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് നല്‍കുമെന്നാണ് ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചത്. എസ്ബിഐ ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് ഈടാക്കുന്നതെന്നും പുതിയ വീട് വാങ്ങുന്നവര്‍ക്കും മറ്റു ബാങ്കുകളിലെ വായ്പകള്‍ എസ്ബിഐയിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യോജിച്ച സന്ദര്‍ഭമാണിതെന്നും ബാങ്ക് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എസ്ബിഐ ഭവന വായ്പയ്ക്ക് ഇപ്പോള്‍ 9.15 ശതമാനമാണ് പലിശ. വനിതകള്‍ 9.10 ശതമാനം നല്‍കിയാല്‍ മതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day