|    Dec 8 Thu, 2016 1:24 pm
FLASH NEWS

എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം ഇന്ന്

Published : 21st October 2016 | Posted By: SMR

പറവൂര്‍: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിക്കും സംസ്ഥാന ഭാരവാഹികള്‍ക്കും ഇന്ന് പറവൂരില്‍ നല്‍കുന്ന സ്വീകരണ മഹാസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാനും എസ്ഡിപിഐ ജില്ലാ പ്രസിഡന്റുമായ ഷെഫീര്‍ മുഹമ്മദും ജനറല്‍ കണ്‍വീനര്‍ സുല്‍ഫിക്കര്‍ അലിയും അറിയിച്ചു. വൈകീട്ട് 4ന് നോര്‍ത്ത് പറവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും സ്വീകരണറാലി ആരംഭിക്കും. വാദ്യമേളങ്ങളുടേയും കുതിരകളുടേയും അകമ്പടിയോടെ നേതാക്കളെ സ്വീകരണവേദിയായ വെടിമറ ജങ്ഷനിലേക്ക് ആനയിക്കും. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശ ബോര്‍ഡുകള്‍ റാലിയില്‍ ഉയര്‍ത്തും. തുടര്‍ന്ന് വെടിമറ ജങ്ഷനിലെ ഷഹീദ് ഫാറൂഖ് നഗറില്‍ നടക്കുന്ന സ്വീകരണ മഹാസമ്മേളനം എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. പറവൂരിന്റെ തനത് ഉല്‍പന്നമായ ചേന്ദമംഗലം കൈത്തറി നല്‍കിയാണ് സംസ്ഥാന നേതാക്കളെ സ്വീകരിക്കുന്നത്. സമ്മേളനത്തില്‍വച്ച് വിവിധ പാര്‍ട്ടികളിലും സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്ന ദലിത്, പിന്നാക്ക നേതാക്കള്‍ക്ക് എസ്ഡിപിഐയില്‍ അംഗത്വം നല്‍കും. സംസ്ഥാന ഭാരവാഹികളായ എം കെ മനോജ്കുമാര്‍, തുളസീധരന്‍ പള്ളിക്കല്‍, അജ്മല്‍ ഇസ്മായില്‍, മൂവാറ്റുപുഴ അഷറഫ് മൗലവി, റോയി അറയ്ക്കല്‍ സംസാരിക്കും. സ്വാഗതസംഘം ചെയര്‍മാനും ജില്ലാ പ്രസിഡന്റുമായ ഷെഫീര്‍ മുഹമ്മദ് അധ്യക്ഷതവഹിക്കും. ദലിത് പിന്നാക്ക-അധിസ്ഥിത-വിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിന് പറവൂരില്‍ നടക്കുന്ന സ്വീകരണ മഹാസമ്മേളനം കാരണമാവുമെന്ന് എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, പറവൂര്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ താന്നിപ്പാടം, സെക്രട്ടറി യാഖൂബ് സുല്‍ത്താന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day