|    Dec 6 Tue, 2016 8:21 am
FLASH NEWS

എസ്ഡിപിഐ രണ്ടാം ഭൂസമരം: അവകാശ പ്രഖ്യാപന സമ്മേളനം നാളെ

Published : 31st October 2016 | Posted By: SMR

കണ്ണൂര്‍: കേരളത്തിന്റെ ഭൂമി സ്വദേശ-വിദേശ കുത്തകകളില്‍ നിന്നു തിരിച്ചുപിടിക്കുക എന്നാവശ്യപ്പെട്ട് രണ്ടാം ഭൂസമരം നടത്തുന്നതിന്റെ ഭാഗമായി നാളെ ജില്ലയിലെ 5 കേന്ദ്രങ്ങളില്‍ അവകാശ പ്രഖ്യാപന സംഗമങ്ങള്‍ നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അറിയിച്ചു. ആയിരക്കണക്കിന് കുടുംബങ്ങള്‍ കേരളത്തില്‍ ഭൂരഹിതരായി കഴിയുമ്പോള്‍ 10 ലക്ഷം ഹെക്ടറിലധികം ഭൂമി സ്വദേശ-വിദേശ കുത്തകകള്‍ അന്യായമായി കൈവശം വച്ചിരിക്കുകയാണ്. മാറിമാറി വന്ന ഇടതു-വലത് സര്‍ക്കാരുകള്‍ തികച്ചും നിരുത്തരവാദപരമായ സമീപനമാണ് ിഷയത്തില്‍ സ്വീകരിച്ചത്. 2012 സെപ്തംബര്‍ 27ന് പാലക്കാട് തുടക്കം കുറിച്ച രണ്ടാം ഭൂസമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 18ന് തിരുവനന്തപുരത്ത് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഭൂരേഖ പ്രകാശനം സംഘടിപ്പിച്ചിരുന്നു. ജില്ലയില്‍ കണ്ണൂര്‍, തളിപ്പറമ്പ്, അഴീക്കോട്, തലശ്ശേരി, കാക്കയങ്ങാട് എന്നിവിടങ്ങളിലാണ് സംഗമങ്ങള്‍ നടത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day