|    Dec 5 Mon, 2016 2:02 pm
FLASH NEWS

എസ്ഡിപിഐ രണ്ടാംഭൂസമരം: അവകാശ പ്രഖ്യാപന സമ്മേളനങ്ങള്‍ നടത്തി

Published : 2nd November 2016 | Posted By: SMR

തൃശൂര്‍: കേരളത്തിന്റെ ഭൂമി സ്വദേശി-വിദേശ കുത്തകകളില്‍ നിന്ന് വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ നടത്തുന്ന രണ്ടാംഭൂസരത്തിന്റെ ഭാഗമായി ജില്ലയിലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ അവകാശ പ്രഖ്യാപന സമ്മേളനം നടത്തി. തൃശൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണുത്തിയില്‍ നടന്ന പൊതുസമ്മേളനം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ റഷീദ് കാളത്തോട് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ രാഘവന്‍ പുതുവീട്ടില്‍, ജനകീയ ഭൂസമര മുന്നണി ജില്ലാ കമ്മിറ്റി അംഗം ആര്‍ പി ലത്തീഫ്, എസ്ഡിപിഐ ജില്ലാസെക്രട്ടറി എ സുബ്രഹ്മണ്യന്‍, മണ്ഡലം വൈസ് പ്രസിഡന്റ് നിസാര്‍ അഹമ്മദ്, സെക്രട്ടറി അന്‍സാര്‍ കാളത്തോട് സംസാരിച്ചു. മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേച്ചേരിയില്‍ നടത്തിയ പൊതുസമ്മേളനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എ കെ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുബൈര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പൊതുപ്രവര്‍ത്തകന്‍ ഷാജു വാവക്കാട്ടില്‍, ജനകീയ ഭൂസമര മുന്നണി ജില്ലാ ജോ. കണ്‍വീനര്‍ ഷറഫുദ്ദീന്‍ തങ്ങള്‍, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ഇര്‍ഷാദ് ചൊവ്വല്ലൂര്‍, ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ നൗഷാദ് സംസാരിച്ചു. കൈപ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൊതുസമ്മേളനം വിമണ്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ് ഷെമീര്‍ അലി അധ്യക്ഷത വഹിച്ചു. എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ബാബു മണി മുഖ്യപ്രഭാഷണം നടത്തി. കേരള ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുട്ടപ്പന്‍, സാംസ്‌കാരിക പ്രവര്‍ത്തക ബല്‍കീസ് ബാനു, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ പി അനില്‍കുമാര്‍, ഭൂസമര സമിതി ജില്ലാ കമ്മിറ്റി അംഗം ഷിഹാബ് മതിലകം സംസാരിച്ചു. കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം സംസ്ഥാന സമിതി അംഗം കെ കെ ഹുസൈര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ റഹ്്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം ഷെമീര്‍ ബ്രോഡ്‌വേ, ഭൂസമര സമിതി ജില്ലാ കമ്മിറ്റി അംഗം ഹമീദ് പഴുന്നാന, മണ്ഡലം സെക്രട്ടറി നവാസ്, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ഷെഫീഖ് പന്നിത്തടം, സെക്രട്ടറി അനീസ് കടങ്ങോട്, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day