|    Dec 8 Thu, 2016 1:25 pm
FLASH NEWS

എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

Published : 16th November 2016 | Posted By: SMR

മുക്കം: ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ രാജ്യത്ത് 1000, 500, രൂപ നോട്ടുകള്‍ അസാധുവാക്കി ജനജീവിതം ദുരിതത്തിലാക്കിയ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ മുക്കത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ്, മണ്ഡലം സെക്രട്ടറി പി കെ ഉസ്മാനലി, ജില്ലാ കമ്മറ്റിയംഗം സി കുഞ്ഞാലി സംസാരിച്ചു. കെ മമ്മദ്, എ ബഷീര്‍, ടി പി റിയാസ്, ടി ബഷീര്‍, ടി പി ഷാജഹാന്‍, എ കെ ഷബിര്‍, ജലീല്‍, കെ വഹീദ് എന്നിവര്‍ നേതൃത്വം നല്‍കി.താമരശ്ശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ താമരശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി സലീം കാരാടി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ വട്ടക്കുണ്ട്, എം ടി അബുഹാജി, സിറാജ് തച്ചംപൊയില്‍, മുഹമ്മദ് കോരങ്ങാട് പ്രകടനത്തിനു നേതൃത്വം നല്‍കി. പുതുപ്പാടിയില്‍ നടന്ന പ്രകടനത്തിനു പി സി നാസര്‍, അലവി അടിവാരം, നാസര്‍ കുഞ്ഞുകുളം, റസ്സാഖ് ഹാജി മലോറം, നാസര്‍ എലോക്കര, ശംശു ഈങ്ങാപ്പുഴ നേതൃത്വം നല്‍കി.കൊടുവള്ളി:   നരേന്ദ്രമോദി രാജിവച്ചു പുറത്തുപോവാണമെന്നു ആവശ്യപ്പെട്ടു കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി കൊടുവള്ളിയില്‍ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് യൂസഫ് കരീതിപറമ്പ്  മുനിസിപ്പല്‍ പ്രസിഡന്റ്് സിദ്ധീഖ് കരുവാന്‍പോയില്‍ സെക്രട്ടറി സുബൈര്‍ ആര്‍സി തുടങ്ങിയവര്‍  നെതിര്ത്ഥം നല്‍കി. പിടി അഹമദ് ആബിദ് പാലകുറ്റി സംസാരിച്ചു.ജനങ്ങളുടെ ശ്രദ്ധയാകാര്‍ഷിച്ച പ്രകടനത്തോടാനുബന്ധിച്ച് മോദിയുടെ കോലം കത്തിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day