|    Dec 5 Mon, 2016 1:58 pm
FLASH NEWS

എസ്ഡിപിഐ പ്രവര്‍ത്തകന്റെ വധം: പ്രതി പോലിസ് കസ്റ്റഡിയില്‍

Published : 21st October 2016 | Posted By: SMR

കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് ഐറ്റാണ്ടി പൂവളപ്പ് മന്നാസ ഹൗസില്‍ എം ഫാറുഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുസ്്‌ലിംലീഗ് പ്രവര്‍ത്തകന്‍ വെറ്റിലപ്പള്ളി സ്വദേശി എ റൗഫിനെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഇ രഞ്ചിത്ത് പോലിസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ നേരത്തേ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന സിറ്റി സിഐ പ്രമോദ് നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കോടതി കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹര്‍ത്താല്‍ ദിനത്തിലാണ് സിറ്റി സെന്‍ട്രലില്‍ വച്ച് പാചകതൊഴിലാളിയായ എം ഫാറൂഖിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ നീര്‍ച്ചാലില്‍ നിന്ന് പിടികൂടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day