|    Dec 7 Wed, 2016 2:06 pm
FLASH NEWS

എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

Published : 22nd November 2016 | Posted By: SMR

കുന്നത്തൂര്‍: നോട്ടു പിന്‍വലിച്ച് ജനങ്ങളെ പെരുവഴിയിലാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഭരണിക്കാവ് ഫെഡറല്‍ ബാങ്കിനു മുമ്പില്‍ നിന്നും ആരംഭിച്ച പ്രകടനം എസ്ബിടിയ്ക്ക് മുമ്പില്‍ ക്കൂടി എസ്ബിഐയ്ക്ക് മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് സലിം വിളയിലയ്യത്ത്, സെക്രട്ടറി ഷിഹാബ് ശൂരനാട്, വൈസ് പ്രസിഡന്റ് അജി സിനിമാപ്പറമ്പ് സംസാരിച്ചു.മണ്ഡലം  ജോയിന്റ് സെക്രട്ടറിമാരായ നൗഷാദ് സിനിമാപ്പറമ്പ്, മുജീബ് ശൂരനാട്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ഹാജി പി വി ഷെരീഫ്, ഷംസുദ്ദീന്‍ ചിറയില്‍, മന്‍സൂര്‍ ചാത്താംവിള, ഖരീം തിക്കിനാപുരം, റഹീം കെ പുന്നവിള, റിന്‍ഷാദ് ഇഞ്ചക്കാടന്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day