|    Dec 10 Sat, 2016 10:02 pm

എസ്ഡിപിഐ പദയാത്ര

Published : 26th November 2016 | Posted By: SMR

തൊടുപുഴ: ഏകസിവില്‍ കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍, കേരള സര്‍ക്കാര്‍ മതേതരമാവുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എസ്ഡിപിഐ   തൊടുപുഴ നിയോജക മണ്ഡലതല പദയാത്ര സംഘടിപ്പിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് എം എസ് സുബൈര്‍ നയിക്കുന്ന പദയാത്രയില്‍ സുധീര്‍ കൈരളി,സുബൈര്‍ മൗലവി, ഷാനവാസ് കെ എ,അനസ് കെ എ ,ഷെമീര്‍ കുഞ്ചാവീടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഇന്നലെ് രാവിലെ 8.30ന് കാഞ്ഞാറില്‍ ആരംഭിച്ച് പദയാത്ര വൈകിട്ട് ആറിന് പെരുമ്പിള്ളിച്ചിറയില്‍ സമാപിച്ചു.സമാപന സമ്മേളനത്തില്‍ ഫൈസല്‍ ഫൈസി കോട്ടയം മുഖ്യപ്രഭാഷണം നടത്തും.26ന് രാവിലെ 8.30ന് ഇടവെട്ടിയില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ പര്യടനം നടത്തി ഇന്നു വൈകിട്ട് ആറിന് കുമ്മങ്കല്ലില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ മനാഫ് പെരുമ്പാവൂര്‍ മുഖ്യപ്രഭാഷണം നടത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക