|    Dec 11 Sun, 2016 5:23 pm
FLASH NEWS

എസ്ഡിപിഐ പദയാത്ര നടത്തി

Published : 28th November 2016 | Posted By: SMR

ബാലരാമപുരം: എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര സംഘടിപ്പിച്ചു. ഏകസിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍, കേരള സര്‍ക്കാര്‍ മതേതരരാവുക, കരിനിയമങ്ങള്‍ റദ്ദ് ചെയ്യുക എന്നീ സന്ദേശങ്ങളുയര്‍ത്തിയാണ് എസ്ഡിപിഐ പദയാത്ര സംഘടിപ്പിച്ചത്. ബാലരാമപുരം ഐത്തിയൂര്‍ പള്ളിമുക്കില്‍ നിന്നും ആരംഭിച്ച പദയാത്ര വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ക്കു ശേഷം ബാലരാമപുരം ജങ്ഷനില്‍ സമാപിച്ചു. ജാഥ ക്യാപ്റ്റന്‍ എ ആര്‍ അനസിന് മണ്ഡലം സെക്രട്ടറി ഖാദര്‍ പതാക കൈമാറി ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളില്‍ സഞ്ചരിച്ചു. റിയാസ്, പുവാര്‍, എ ആര്‍ അനസ്, സുബൈര്‍ ബാലരാമപും, ഖാദര്‍ സംസാരിച്ചു. പദയാത്ര കോര്‍ഡിനേഷന്‍ കണ്‍വീനര്‍ റിയാസ്, സെക്രട്ടറി അഷ്‌ക്കര്‍, ഷഫീഖ്, സബീര്‍, ഷമീര്‍, സൈഫുദ്ദീന്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക