|    Dec 10 Sat, 2016 11:59 pm

എസ്ഡിപിഐ പദയാത്ര നടത്തി

Published : 1st December 2016 | Posted By: SMR

ആറ്റിങ്ങല്‍: എസ്ഡിപിഐ നഗരൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര നടത്തി. ഏകസിവില്‍കോഡ് മനുവാദം പ്രതിഷ്ഠിക്കാന്‍ എന്ന മുദ്രാവാക്യവുമായി എസ്ഡിപിഐ നഗരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാമുദ്ദീന്‍ നാലപ്പാട്ട് നയിച്ച പദയാത്ര കഴിഞ്ഞദിവസം  ജില്ലാ സെക്രട്ടറി കുന്നില്‍ ഷാജഹാന്‍ ജാഥാ ക്യാപ്റ്റന് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. വൈകീട്ട് നഗരൂര്‍ ജങ്ഷനില്‍ സമാപിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷിഹാബുദ്ദീന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ഷിഹാബൂദ്ദീന്‍ മന്നാനി, നിസാറുകുട്ടി, ഷാനവാസ് നഗരൂര്‍, നിസാമുദ്ദീന്‍ നാലപ്പാട്ട് സംബന്ധിച്ചു.കാട്ടാക്കട: ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരെ എസ്ഡിപിഐ കാട്ടാക്കട പഞ്ചായത്തില്‍ പദയാത്ര സംഘടിപ്പിച്ചു. പഞ്ചായത്തിലെ കാവുംപുറം വാര്‍ഡില്‍ നിന്നും ജാഥ ക്യാപ്റ്റനും പഞ്ചായത്ത് പ്രസിഡന്റുമായ ഫിറോസ് കിള്ളിയ്ക്ക് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ജവാദ് കിള്ളി പാതക നല്‍കി ഉദ്ഘാടനം ചെയ്തു.  കാവുംപുറം, കൊല്ലോട്, കിളളി, കട്ടയ്‌ക്കോട്, പനയംകോട്, തൂങ്ങാംപാറ തുടങ്ങിയ വാര്‍സുകളില്‍ സഞ്ചരിച്ച് കിളളി ജംഗ്ഷനില്‍ സമാപിച്ചു .സമാപന സമ്മേളനം എസ്ഡിപിഐ  ജില്ല കമ്മിറ്റി അംഗം ജലീല്‍ കരമന ഉല്‍ഘാടനം ചെയ്തു. കാട്ടാക്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീര്‍ കണ്ടല അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജവാദ് കിള്ളി, സബീര്‍ കൊല്ലംകോണം, മായംകോട് ബാദുഷ സംബന്ധിച്ചു.തൊളിക്കോട് : ഏകസിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാനുള്ള ഫാഷിസ്റ്റ് ശ്രമമാണ് എന്ന് പ്രമേയവുമായി എസ്ഡിപിഐ തൊളിക്കോട് പഞ്ചായത്ത് കമിറ്റി പദയാത്ര നടത്തി. മന്നൂര്‍ കോണത്ത് പാര്‍ട്ടി അരുവിക്കര മണ്ഡലം പ്രസിഡന്റ് സിയാദ് തൊളിക്കോട്  ജാഥ ക്യാപ്റ്റന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിഹാബ് തൊളിക്കോടിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തൊളിക്കോട്  ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അഷ്‌കര്‍ തൊളിക്കോട്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹബീബ്,  കമ്മിറ്റി അംഗങ്ങളായ നിയാസ്, ഷഫീക്ക് ഇംതിയാസ്, സജ്ജാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക